Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അസമിൽ നടക്കുന്നത് വംശഹത്യ - സോളിഡാരിറ്റി

18 Sep 2025 12:04 IST

NewsDelivery

Share News :

കോഴിക്കോട്: അസമിൽ നടക്കുന്നത് വംശഹത്യയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. അസമിലെ ഹിന്ദുത്വവംശീയ സർക്കാറിൻ്റെ ബുൾസോസർ രാജിൽ കിടപ്പാടം നഷ്ട്ടപ്പെട ആയിരക്കണക്കിന് ഇരകളെ സന്ദർശിക്കാനും ഐക്യദാർഡ്യം പ്രകടിപ്പിക്കാനും അസമിലെത്തിയപ്പോൾ പൊലീസ് തടങ്കലിലാക്കി മോചിപ്പിക്കപ്പെട്ട് തിരിച്ചെത്തിയതിനു ശേഷം കോഴിക്കോട് പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, സജീദ് പി.എം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


അസമിലെ ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങളെയാണ് ഹിന്ദുത്വ ഭരണകൂടം അടുത്തിടെ വ്യാപക ബുൾസോസർ രാജിലൂടെ കുടിയൊഴിപ്പിച്ചത്. നാം വിചാരിക്കുന്നതിലും അപ്പുറമാണ് അസമിലെ ഭീകരാവസ്ഥ. ജനാധിപത്യത്തിൻ്റെ എല്ലാ വേരുകളും അവിടെ പിഴുതെറിയപ്പെട്ടിരി ക്കുന്നു. സംഘ്പരിവാറിൻ്റെ സമ്പൂർണ വംശീയ ഫാഷിസമാണ് അവിടെ അരങ്ങേറുന്നത്. അസമിലുള്ള മുസ്ലിംകളുടെ കടകളും വീടുകളും തകർത്തുകൊണ്ടിരിക്കുന്നു. വർഷങ്ങളായി അസമിൽ താമസിക്കുകയും എല്ലാ രേഖകളുമുണ്ടായിട്ടും ആയിരക്കണക്കിന് മുസ്ലിംകളെ പൗരത്വം നിഷേധിച്ച് നാടുകടത്തുന്നു. അതിനെ എതിർക്കുന്നവരെ വെടിവെച്ചു കൊല്ലുന്നു. ഇരകളുമായി പുറംലോകത്തു നിന്ന് ആരെയും ബന്ധപ്പെടാൻ അനുവദിക്കുന്നില്ല. വരുന്നവരെ-യെല്ലാം പോലീസ് തടങ്കലിലേക്ക് മാറ്റുന്നു.


ധുബ്രി, ലഖിംപൂർ, നൽബാരി, ഗോൾപുര തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും കുടിയൊഴിപ്പി ക്കൽ നടക്കുന്നത്. ധുബ്രി ജില്ലയിൽ രണ്ടായിരത്തോളം കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. ഗോൾപാറ ജില്ലയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം മൂന്ന് സ്ഥലങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ നടന്നു. ഹസീല ബീൽ എന്ന പ്രദേശത്ത് 2025 ജൂൺ 16-ന് 680-ലധികം കുടുംബങ്ങ-ളുടെ വീടുകൾ പൊളിച്ചുനീക്കി. അഷുഡുബി റെവന്യൂ വില്ലേജിൽ 2025 ജൂലൈ 12-ന് 1084 കുടും ബങ്ങളുടെ വീടുകൾ തകർത്തു. രാഖ്യാസിനി പ്രദേശത്ത് 2025 ഓഗസ്റ്റ് 23-ന് നിരവധി കടകൾ പൊളിച്ചുനീക്കി. താമസക്കാരെ ഒഴിപ്പിക്കൽ തുടരുകയാണെന്നും ഏഴ് വ്യത്യസ്‌ത റെവന്യൂ വില്ലേ ജുകളിൽ നിന്നുള്ള കുടുംബങ്ങൾ ഭവനരഹിതരാകുമെന്ന് ഭയപ്പെടുന്നുണ്ടെന്നും മനസിലാക്കാൻ കഴിഞ്ഞു.


ഇപ്പോൾ, ഈ ഭവനരഹിതരായ കുടുംബങ്ങൾ മൺസൂൺ മഴയിൽ വ്യത്യസ്‌ത സ്ഥലങ്ങളിലായി ക്യാൻവാസ് ഷീറ്റുകൾക്ക് കീഴിൽ താമസിക്കുന്നു. അവർ അയൽവാസികളുടെ കാരുണ്യത്തിലും സഹായത്തിലുമാണ് പ്രധാനമായും കഴിയുന്നത്. സംസ്ഥാന സർക്കാർ അവരുടെ പുനരധിവാസ-ത്തിനായി ഒരു ബദൽ ക്രമീകരണവും ഏർപ്പെടുത്തിയിട്ടില്ല, കൂടാതെ അവരുടെ ഭക്ഷണത്തിനോ, താമസത്തിനോ, ആരോഗ്യ സംരക്ഷണത്തിനോ, കുട്ടികളുടെ വിദ്യാഭ്യാസത്തിനോ യാതൊരു വ്യ-വസ്ഥയും ചെയ്തിട്ടില്ല, ഒഴിപ്പിക്കൽ കാരണം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണ്.

അസമിൽ ആയിരക്കണക്കിന് മനുഷ്യരെ വംശഹത്യക്ക് വിട്ടുകൊടുക്കുകയാണ് ഹിമന്ത ബിശ്വ ശർമ ഭരണകൂടം ചെയ്യുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം രൂപപ്പെടേണ്ടതുണ്ട്. മുഴുവൻ ജനാധിപത്യ വിശ്വാസികളും, പ്രതിപക്ഷ കക്ഷികളും, സാമൂഹ്യ സംഘടനകളും സംയു-ക്തമായി ഈ വിഷയത്തിൽ ഇടപെടുകയും അസമിലെ ജനാധിപത്യ വിരുദ്ധമായ ഇത്തരം സമീ-പനങ്ങളെ തുറന്നെതിർക്കുകയും ചെയ്യേണ്ടതുണ്ടെന്നു നേതാക്കൾ ആവശ്യപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ തൗഫീഖ് മമ്പാട് (സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്) ഷബീർ കൊടുവള്ളി (സംസ്ഥാന സെക്രട്ടറി)

സജീദ് പി.എം (സംസ്ഥാന സെക്രട്ടറി) പങ്കെടുത്തു.

Follow us on :

More in Related News