Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2024 22:16 IST
Share News :
ചാവക്കാട്:തീരദേശ ഹൈവേ സ്ഥലവും,വീടും നഷ്ടപ്പെടുന്ന തീരദേശവാസികൾക്ക് നഷ്ടപരിഹാര തുക ഗവൺമെന്റ് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി.തീരദേശ ഹൈവേയുടെ പ്രവർത്തനവുമായി കിഫ്ബി മുന്നോട്ടുപോവുകയാണ് ജൂലായ് പന്ത്രണ്ടാം തിയ്യതി സ്ഥലം നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ച് ചേർക്കുകയും,ഇന്ന് അത് മാറ്റിവെക്കുകയും ചെയ്തു.രണ്ട് തവണയായി തീരദേശ വാസികളുടെ മീറ്റിംഗ് വിളിച്ച് ചേർക്കുന്നു.എന്നാൽ,ഇതുവരെ അധികാരികൾ നഷ്ടപരിഹാര തുക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.നഷ്ടപരിഹാര തുക ഔദ്യോഗികമായി പ്രഖ്യാപിക്കാൻ അധികാരികൾ തയ്യാറാവണമെന്നും, ദേശീയപാത 66-ൽ സ്ഥലം നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം തന്നെ തീരദേശവാസികൾക്കും നൽകണമെന്നും സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.