Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂരില്‍ കോണ്‍ഗ്രസ് ധര്‍ണ

26 Mar 2025 16:04 IST

കൊടകര വാര്‍ത്തകള്‍

Share News :


മറ്റത്തൂര്‍: ആശവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അംഗന്‍വാടി ടീച്ചര്‍മാരുടെ വേതനം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി.ജനറല്‍ സെക്രട്ടറി ടി.എം.ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാഫി കല്ലൂപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മോളി തോമസ്, സി എച്ച്. സാദത്ത് ലിന്റോ പള്ളിപറമ്പന്‍, ഷാജു പൂക്കോടന്‍, സായൂജ് സുരേന്ദ്രന്‍. ഷീല വിപിനചന്ദ്രന്‍, സൂരജ് കുണ്ടനി. നൈജോ ആന്റോ, ലിനോ മൈക്കിള്‍. തങ്കമണി മോഹനന്‍ എന്നിവര്‍ സംസാരിച്ചു


Follow us on :

More in Related News