Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതു ശൗചാലയം ഇല്ല, കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത്

17 Dec 2024 18:06 IST

PEERMADE NEWS

Share News :

പീരുമേട്:

വണ്ടിപ്പെരിയാർ നല്ലതമ്പി കോളനിയിലും ടൗണിന്റെ ഹൃദയ ഭാഗത്തും പൊതു ശൗചാലയങ്ങളുടെ ഇല്ലാത്തതിൽ പ്രതിഷേധവുമാകോൺഗ്രസ് നേതൃത്വം രംഗത്ത് '

വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 18-ാം വാർഡിൽ ഉൾപ്പെട്ട നല്ല തമ്പി കോളനിയിലെ ചുരുക്കം കുടുംബങ്ങളാണ് പ്രാഥമിക കൃത്യനിർവഹണങ്ങൾക്ക് സൗകര്യങ്ങൾ ഇല്ലാതെ എസ്റ്റേറ്റ് വക സ്ഥലത്തെ ആശ്രയിച്ചു വരുന്നത് .ഇതുമൂലം കഴിഞ്ഞ ദിവസം ഒരാൾ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.

ഇവിടെ കൃഷിയില്ലാതെ കിടക്കുന്ന എസ്റ്റേറ്റ് വക സ്ഥലം അധികൃതരോട് ആവശ്യപ്പെട്ട് ശുചിത്വ മിഷന്റെ സഹകരണത്തോടെ ഒരുപൊതു ശൗചാലയം നിർമ്മിച്ച് നൽകി പ്രശ്ന പരിഹാരം കാണണമെന്ന് കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഠലം പ്രസിഡന്റ രാജൻ കൊഴുവൻ മാക്കൽ ആവശ്യപ്പെട്ടു.

. വാളാടി മണ്ഡലം കമ്മറ്റി ഓഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ. വാളാടി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പൻ , പഞ്ചായത്തംഗം പ്രിയങ്കാ മഹേഷ് . ഐ എൻ ടി യു സി റീജണൽ കമ്മറ്റി പ്രസിഡന്റ് കെ.എ സിദിഖ്. യൂത്ത് കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം പ്രസിഡന്റുമാരായ എൻ. അഖിൽ ,വിഘ്നേഷ് , ബ്ലോക്ക് സെക്രട്ടറി പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.




Follow us on :

More in Related News