Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2024 20:19 IST
Share News :
തിരുനെല്ലൂർ:ശിവക്ഷേത്രത്തിന് സമീപം എഡിൻ ജംഗ്‌ഷനിൽ സ്ഥാപിച്ചുട്ടുള്ള ബിജെപിയുടെ കൊടിയും,മെമ്പർഷിപ് ക്യാമ്പയിൻ ബോർഡും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം.കഴിഞ്ഞ ഞായറാഴ്ച്ച തിരുനെല്ലൂർ സിപിഎം വാലിപടി ബ്രാഞ്ച് സമ്മേളനം കഴിഞ്ഞ് തിങ്കളാഴ്ച്ച കൊടിതോരണങ്ങൾ അഴിച്ചുമാറ്റുന്ന സമയങ്ങളിലാണ് പ്രദേശത്ത് സമാധാന അന്തരീക്ഷം നഷ്ടപ്പെടുത്തുന്ന രീതിയിൽ മനഃപൂർവം ഈ കൃത്യം നിർവഹിച്ചതെന്ന് സംശയിക്കപ്പെടുന്നതായി ബിജെപി ഭാരവാഹികൾ ആരോപിച്ചു.പാവറട്ടി പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കി.മുൻകാലങ്ങളിൽ തിരുനെല്ലൂർ പ്രദേശത്ത് നടന്ന സംഘർഷത്തിന് ആസ്പതമായ കാരണങ്ങൾ പലതും ഇതുപോലെയുള്ള മനഃപൂർവമായ പ്രഘോപനപരമായ കൃത്യങ്ങൾ ആയിരുന്നു എന്ന് ബിജെപി മണലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്.ധനേഷ്,ജനറൽ സെക്രട്ടറിമാരായ സന്തോഷ് പണിക്കശേരി,മനോജ് മാനിന,ബിജെപി മുല്ലശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുനിൽകുമാർ അപ്പു,തിരുനെല്ലൂർ ബൂത്ത് പ്രസിഡന്റ് പുരുഷോത്തമൻ പോവിൽ എന്നിവർ പറഞ്ഞു.
Follow us on :
Tags:
Please select your location.