Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി:വ്യാജ അപേക്ഷാഫോമുകൾ വിതരണം ചെയ്യുന്നതായി യുഡിഎഫ് ആരോപണം..

06 Dec 2025 16:57 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയുടെ പേരിൽ പുന്നയൂർക്കുളത്ത് വ്യാജ അപേക്ഷാഫോമുകൾ വിതരണം ചെയ്യുന്നതായി യുഡിഎഫ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.മാർഗ നിർദേശങ്ങൾ മാത്രം പുറപ്പെടുവിപ്പിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ പേരിൽ വ്യാജ അപേഷാ ഫോമുകൾ വ്യാപകമായി വിതരണം ചെയ്യുന്നതായാണ് യുഡിഎഫിൻ്റെ ആരോപണം.പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണ മറവിലാണ് സ്ഥാനാർത്ഥികളടക്കമുള്ള ഒരു വിഭാഗം പ്രവർത്തകർ സ്ത്രീ സുരഷാ പെൻഷൻ പദ്ധതിയുടേതെന്ന പേരിൽ വ്യാജ അപേക്ഷാഫോമുകൾ വീടുകളിൽ വിതരണം ചെയ്യുന്നത്.അപേക്ഷാഫോം സംബന്ധിച്ച് വ്യാപകമായി സംശയം ഉയർന്നതിനെത്തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഈ ഫോമുകൾ വ്യാജമാണെന്നറിയുന്നത്.പെൻഷൻ പദ്ധതിയുടെ അപേക്ഷാഫോം തയ്യാറാക്കുന്നതുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അപേക്ഷകർ സ്ത്രീസുരക്ഷാ പദ്ധതി ആപ്ലിക്കേഷൻ സേവന പെൻഷൻ സേഫ്റ്റ് വെയറിൽ ത്തന്നെ ഇ-ഫയലായി സമർപ്പിക്കാനുള്ള സംവിധാനമാണ് അധികൃതർ തയ്യാറ ക്കുന്നതെന്നുമാണ് ലഭ്യമായ വിവരം.ഇതിനിടെയാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സ്ഥാനാർത്ഥികളടക്കമുള്ളവർ ഫോമുമായി രംഗത്തെത്തിയിട്ടുള്ളത്.ജനുവരി മുതൽ 1000 രൂപ സ്ത്രീകൾക്ക് പെൻഷൻ കിട്ടുമെന്ന് പ്രചരിച്ചാണ് ഫോം വിതരണം ചെയ്യുന്നതെന്നും യുഡിഎഫ് ആരോപിച്ചു.വാർത്താസമ്മേളനത്തിൽ യുഡിഎഫ് ഭാരവാഹികളായ ചെയർമാൻ പി.പി.ബാബു,കൺവീനർ എ.കെ.മൊയ്‌ദുണ്ണി,കോൺഗ്രസ് സീനിയർ നേതാവ് പി.ഗോപാലൻ,മുസ്ലിം ലീഗ് ജില്ലാ ഭാരവാഹിയും,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മന്ദലാംകുന്ന് മുഹമ്മദുണ്ണി,ഡിസിസി സെക്രട്ടറി എ.എം.അലാവുദ്ദീൻ,മണ്ഡലം സെക്രട്ടറി അബു താഹിർ,ഒന്നാം വാർഡ് സ്ഥാനാർത്ഥിയും,മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹിയുമായ കെ.എച്ച്.ആബിദ് തുടങ്ങിയവർ പങ്കെടുത്തു.


Follow us on :

More in Related News