Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഖാവ് കെ. എസ്. ദാമോധരൻ അനുസ്മരണ സമ്മേളനം

02 Oct 2024 19:21 IST

- WILSON MECHERY

Share News :

പരിയാരം:

പരിയാരം കർഷക സമര സേനാനി സഖാവ് കെ. എസ്. ദാമോധരൻ അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി. ശശിധരൻ ഉത്ഘാടനം ചെയ്തു.സിപിഎം മേലൂർ സൗത്ത് നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് അനുസ്മരണ സമ്മേളനം നടത്തിയത്. കുന്നപ്പിള്ളി സെന്ററിൽ ആണ് പരിപാടി നടത്തിയത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. എസ്. സുനിത അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. എസ്. അശോകൻ, എം. എം. രമേശൻ, ടി. കെ. ആദിത്യ വർമ, പി. ആർ. ബിബിൻ രാജ്, ഇ. കെ. കൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്തു. സൗത്ത് ലോക്കൽ സെക്രട്ടറി പി. പി. ബാബു സ്വാഗതവും പി. കെ. വിജയൻ നന്ദിയും പറഞ്ഞു

Follow us on :

More in Related News