Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2024 17:23 IST
Share News :
തിരൂരങ്ങാടി : വർഗ്ഗീയ ചേരിത്തിരിവ് ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് എക്കാലത്തും രാജ്യത്ത് ഭരണത്തിൽ തുടരാം എന്നത് സംഘപരിവാറിൻ്റെ വ്യാമോഹം മാത്രമാണെന്നും അത് ഭാരതത്തിൽ എന്നും വിലപോകില്ല എന്നതിൻ്റെ അവസാനത്തെ തെളിവാണ് ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഫലം സൂചിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വർഗ്ഗീയതയുടെയും അക്രമത്തിൻ്റെയും പ്രചാരകർക്കെതിരെ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഊന്നിയുള്ള രാഷ്ട്രീയ പ്രവർത്തനമാണ് വേണ്ടതെന്നും അതിന് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും മുൻ അഭ്യന്തരവകുപ്പ് മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.
നന്നമ്പ്ര കുണ്ടൂരിൽ നിർമ്മിച്ച കോൺഗ്രസ് ഓഫീസ് ''രാജീവ് ഭവൻ" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി അജയ്മോഹന്‍ അധ്യക്ഷത വഹിച്ചു. കെ.പി.എ മജീദ് എം.എൽ.എ, അഡ്വ: വി.എസ് ജോയ്, ആലിപ്പറ്റ ജമീല, കെ.പി അബ്ദുൽ മജീദ്, എം.എൻ കുഞ്ഞിമുഹമ്മദാജി, ഡോ: യു.കെ അഭിലാഷ്, ഷാജി പച്ചേരി, പി. ഇഫ്തിഖാറുദ്ദീൻ, ഇ.പി രാജീവ്, മോഹനൻ വെന്നിയൂർ, എൻ.പി ഹംസക്കോയ, കെ. കുഞ്ഞിമരക്കാർ, പി.കെ.എം ബാവ, കെ.പി ഹൈദ്രോസ്കോയ തങ്ങൾ, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തസ്ലീന ഷാജി, വൈസ് പ്രസിഡണ്ട് എൻ.വി മൂസക്കുട്ടി, സജിത്ത് കാച്ചീരി, പച്ചായി മുഹമ്മദ് ഹാജി, യു.വി അബ്ദുൽ കരീം, എൻ. അനിൽകുമാർ, ഷാഫി പി, ലത്തീഫ് കൊടിഞ്ഞി, പി.പി മുനീർ, പി.പി അനിത, ബാലൻ ചെറുമേലകത്ത്, ധന്യാദാസ്, ധന ടീച്ചർ, കെ.എം കുഞ്ഞുട്ടി, ഹൈദർ ഹാജി പാലക്കാട്ട്, മുഹ്സിന സാക്കിർ പി, ഷെഫീഖ് ചെമ്മട്ടി, തറാല ഇഖ്ബാൽ, ദാസൻ കൈതക്കാട്ടിൽ, തറാല ഷാഫി, പി.പി യൂനുസ് ബാപ്പു, മഹ്റൂഫ് തിലായിൽ, എം.പി അബ്ദുറബ്ബ്, ഒ.ടി ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. അഡ്വ: പി.പി മുനീർ സ്വാഗതവും തറാല ഹമീദ് ബാവ നന്ദിയും പറഞ്ഞു.
Follow us on :
Tags:
Please select your location.