Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോരുത്തോട് ബാങ്ക് UDF ആരോപണം; ശുദ്ധ അസബന്ധം

10 Aug 2024 19:33 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: കോരുത്തോട് സർവീസ് സഹകരണ ബാങ്കിനെതിരെ യു.ഡി.എഫിൻ്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് 

 ബാങ്ക് പ്രസിഡൻ്റ് കുര്യൻ ജോസഫ്, വൈസ് പ്രസിഡൻ്റ് എം.ആർ. ഷാജി എന്നിവർ 

 വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


52 വർഷങ്ങൾക്ക് മുൻപ് 250 അംഗങ്ങളുമായി ആരംഭിച്ച കോരുത്തോട് സർവീസ് സഹകരണ ബാങ്ക് ഇന്ന് 13000-ൽ പരം അംഗങ്ങളും 20 കോടി രൂപ നിക്ഷേപവും 16-കോടിയിലധികം വായ്‌പയും ഹെഡ് ഓഫീസ് ഉൾപ്പെടെ മൂന്ന് ബ്രാഞ്ചുകളുമുളള സഹകരണ പ്രസ്ഥാനമായി ഇപ്പോൾ മാറിയിട്ടുണ്ട്.


 ബാങ്കിൻ്റെ സ്വന്തം ഫണ്ട് ഉപയോഗിച്ച് സ്വർണ്ണ വായ്‌പയും, വ്യക്തി ജാമ്യ ത്തിമേൽ ഒ.എഫ് വായ്‌പകളും മുടക്കം കൂടാതെ നൽകി വരുന്ന അംഗീകാരം ഈ ബാങ്കിനുണ്ട്. പര്‌സപരം ജാമ്യ ത്തിൽ വ്യാപാരികൾക്ക് വായ്‌പയും നൽകി വരുന്നു.


ഈ ഭരണ സമതിയുടെ കാലയളവിൽ കോരുത്തോട് ടൗണിൽ സ്വന്തമാ യുളള സ്ഥലത്ത് മനോഹരമായ ഒരു ബ്രാഞ്ച് ഓഫീസ് പണി പൂർത്തികരിച്ചിച്ചുണ്ട്. മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച് സ്റ്റോറും വളം ഡിപ്പോയും കേന്ദ്ര ഗവർമെന്റ് സബ്സിഡി നിർത്തലാക്കുകയും, റബ്ബറിൻ്റെ വില ഇടിവും മൂലം ഓഡിറ്റ് റിപ്പോർട്ടിന്റേയും, പൊതുയോഗത്തിൻ്റേന്നും തീരുമാന പ്രകാരം നിർത്തലാക്കു കയാണ് ഉണ്ടായത്.


 നിയമത്തിൻ്റെ ഭേദഗതിയിലൂടെ ഇപ്പോൾ പ്രാഥമിക സഹക രണ സംഘങ്ങളിൽ ക്ലറിക്കൽ പോസ്റ്റുകളിൽ പരീക്ഷാ ബോർഡ് നടത്തുന്ന ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് നിയമനം നടത്തുന്നത്. 2 നിയമനങ്ങൾ നടത്തിയിട്ടുമുണ്ട്. മറ്റ് നിയമ നങ്ങളെല്ലാം സഹകരണ നിയമത്തിനും ചട്ടത്തിനും അനുസരിച്ചാണ് നടത്തിയി ട്ടുള്ളതെ ന്നും നേതാക്കൾ പറഞ്ഞു.


ഭരണ സമിതിക്കെതിരായോ നിലവിലുള്ള ജീവനക്കാർക്ക് എതിരായോ യാതൊരുവിധ അഴിമതി ആരോപണങ്ങളോ സാമ്പത്തിക ക്രമക്കേടോ ഇല്ലാതെ യാണ് ബാങ്ക് മുന്നോട്ട് പോകുന്നത്.


വാർത്താ സമ്മേളനത്തിൽ സി.പി.ഐ.ലോക്കൽ സെക്രട്ടറി കെ.ബി.രാജൻ, സി.പി.എം. ലോക്കൽ സെക്രട്ടറി പി.കെ. സുധീർ, മുൻ ബാങ്ക് പ്രസിഡൻ്റ് കെ.എം. രാജേഷ് തുടങ്ങിയ 

പങ്കെടുത്തു

Follow us on :

More in Related News