Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താലൂക്ക് വികസന സമതി യോഗം പ്രതിഷേധവേദിയായി

01 Mar 2025 14:29 IST

PEERMADE NEWS

Share News :

പീരുമേട്: പീരുമേട് താലൂക്ക് വികസന സമിതി യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ്കാർ തള്ളിക്കയറി യോഗം അലങ്കോലമാക്കി.

പരുന്തുംപാറയിലെ കൈയ്യേറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കൈയ്യേറ്റം ഒഴിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പീരുമേട് താലൂക്ക് വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധം നടത്തിയത്.

സർക്കാർ ഭൂമി കൈയ്യേറ്റത്തിന് പീരുമേട് എം.എൽ.എ വാഴൂർ സോമൻ നേതൃത്വം നൽകുകയാണെന്ന് സമരക്കാർ ആരോപിച്ചു.കൈയ്യേറ്റത്തെ സംബന്ധിച്ച് കളക്ടർ നൽകിയ റിപ്പോർട്ട് ഉൾപ്പടെ റവന്യൂ വകുപ്പ് പൂഴ്ത്തി കൈയേറ്റക്കാരെ സഹായിക്കുകയാണന്നും ഇവർ പറഞ്ഞു.

വാഴൂർ സോമൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പീരുമേട് താലൂക്ക് വികസന സമിതി യോഗമാണ്

യൂത്ത് കോൺഗ്രസ് പീരുമേട് നിമയാജകണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അലങ്കോലപ്പെടുത്തിയത്.

പ്രതിഷേധ സമരത്തിന് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് , ജില്ലാ ഭാരവാഹികളായ മനോജ് രാജൻ, ഷാൻ അരുവിപ്ലാക്കൽ, എബിൻ കുഴിവേലി, വിഘ്നേഷ് ,അഖിൽ. അനീഷ് സി കെ എന്നിവർ നേതൃത്വം നൽകി.



 പ്രതിഷേധം ഉണ്ടാകുമെന്ന വിവരത്തെ തുടർന്ന് പീരുമേട് , പെരുവന്താനം എസ്.എച്ച്. ഒ മാരുടെ നേതൃത്വത്തിൽ രാവിലെ മുതൽ പോലിസ് സംഘം സിവിൽ സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

ഹാളിനുള്ളിലേക്ക് തള്ളിക്കയറിയ

സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.



Follow us on :

More in Related News