Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ധൃതിപിടിച്ച് മാറ്റേണ്ടതില്ല'; കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരട്ടെ എന്ന് ഹൈക്കമാൻഡ്

25 Jan 2025 11:39 IST

Shafeek cn

Share News :

കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തന്നെ തുടരട്ടെ എന്ന് ഹൈക്കമാന്‍ഡ്. ധൃതിപിടിച്ച് മാറ്റേണ്ടതില്ലെന്ന് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ഉടന്‍ മാറ്റം വേണ്ടെന്ന് ഹൈക്കമാന്‍ഡ്. അതേസമയം നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ആകാനും താനില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.


നേതൃത്വത്തില്‍ മാറ്റം ഉണ്ടാകുമെന്ന വാര്‍ത്തകളില്‍ സുധാകരന്‍ അതൃപ്തി അറിയിച്ചിരുന്നു. തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍ പരാതി ഉന്നയിച്ചിരുന്നു. നിലവില്‍ പുനഃസംഘടനയുമായി നടക്കുന്ന ചര്‍ച്ചകളില്‍ കെ സുധാകരന്‍ അസ്വസ്ഥനാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. തന്നെ മാറ്റാന്‍ വേണ്ടിയാണോ ദീപദാസ് മുന്‍ഷി ഓരോ നേതാക്കളെയും നേരില്‍ കാണുന്നതെന്ന് തന്നോട് പറയണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.


കഴിഞ്ഞ കുറച്ച് നാളായി മുതിര്‍ന്ന നേതാക്കളെ ദീപദാസ് മുന്‍ഷി കണ്ടിരുന്നു. തന്നെ അറിയിക്കാതെ എന്തുകൊണ്ടാണ് പുനഃസംഘടന തീരുമാനമെന്ന് സുധാകരന്‍ ചോദിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇല്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസ്സിലാണെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. യുക്തി സഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു.


നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ആകാനും താനില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇല്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസ്സിലാണെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. യുക്തി സഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദീപ ദാസ് മുന്‍ഷി ഒറ്റയ്ക്ക് നേതാക്കളെ കാണുന്നത് അവര്‍ക്ക് വിശ്വാസമില്ലാത്തതിനാലാണെന്നാണ് കെ സുധാകരന്‍ പറഞ്ഞിരുന്നത്.


Follow us on :

More in Related News