Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസന മുരടിപ്പിനെതിരെ വിധിയെഴുതണം :ഷാഫി ചാലിയം

13 Sep 2025 17:44 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: കഴിഞ്ഞ 62 വർഷമായി മേപ്പയ്യൂർ പഞ്ചായത്ത് ഭരണം കയ്യാളി വികസന മുരടിപ്പ് സൃഷ്ടിച്ച, മുച്ചൂടും അഴിമതി നടത്തിയ മേപ്പയ്യൂർ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ മേപ്പയ്യൂരിലെ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. മേപ്പയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ മേപ്പയൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധറാലിക്ക് ശേഷം നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിത് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി.എം.എം അഷറഫ്, കെ.എം.എ. അസീസ് ,ആർ.കെ. മുനീർ,സി.എച്ച്. ഇബ്രാഹിംകുട്ടി,എ.വി. അബ്ദുല്ല,

ടി.കെ.എ. ലത്തീഫ്,എം.കെ.സി.

കുട്യാലി,ഒ.മമ്മു,മൂസ്സ കോത്തമ്പ്ര,

എം.കെ.അബ്ദുറഹിമാൻ,ഷർമിന കോമത്ത്,എ.പി. അബ്ദുൽ അസീസ്,അബ്ദുൽകരീം കോച്ചേരി,

പറമ്പാട്ട് സുധാകരൻ,വി.പി. ജാഫർ,എം.കെ.ഫസലുറഹ്മാൻ,റാബിയ എടത്തിക്കണ്ടി,സറീന ഒളോറ,

അഷീദ നടുക്കാട്ടിൽ,മുഹമ്മദ് ഷാദി എന്നിവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് കീപ്പോട്ട് അമ്മത്,ഇല്ലത്ത് അബ്ദുറഹിമാൻ,

മുജീബ് കോമത്ത്,

ടി.കെ. അബ്ദുറഹിമാൻ,ഐ.ടി. അബ്ദുസലാം,അജിനാസ് കാരയിൽ,വി.വി. നസ്റുദ്ദീൻ,റാമിഫ് അബ്ദുള്ള,അഫ്നാൻ കള്ളനക്കൊത്തി എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News