Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേമ പെൻഷനും ആശാവർക്കർമാരുടെ വേതനവും വർദ്ധിപ്പിക്കണം: കേരള കോൺഗ്രസ്

22 Feb 2025 19:17 IST

WILSON MECHERY

Share News :


ചാലക്കുടി: എൽഡിഫിന്റെ വാഗ്ദാനമായ 2500 രൂപ ക്ഷേമ പെൻഷൻ ഉടൻ നടപ്പിലാക്കണമെന്നും ആശാ വർക്കർമാരുടെ വേതനം പരിഷ്ക്കരിക്കരിക്കണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. തുച്ഛ വരുമാനക്കാരായ ക്ഷേമ പെൻഷൻകാരുടേയും ആശാവർക്കർമാരുടേയും വരുമാനം വർദ്ധിപ്പിക്കാതെ ഉയർന്ന ശമ്പളക്കാരായ പി എസ് സി അംഗങ്ങളുടെ വേതനം വർദ്ധിപ്പിച്ചത് വഴി സർക്കാർ ആരുടെ പക്ഷത്തെന്ന് തെളിഞ്ഞിരിക്കുകയാണ്.

നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ മുണ്ടൻ മാണി അധ്യത വഹിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ ഷിബു വാലപ്പന് സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഗോപുരൻ,സംസ്ഥാന സമിതി അംഗം വിൽസൻ മേച്ചേരി, കേരള ലോയേഴ്സ് കോൺസ് ജില്ലാ പ്രസിഡന്റ് സജി റാഫേൽ,ജോഷി പുതുശേരി, കെ ആർ കിരൺ,മനോജ് കുന്നേൽ,തോമസ് കണ്ണമ്പുഴ, വർഗീസ് വള്ളൂരാൻ, ജോസ് മേച്ചേരി, ഡേവിസ് നായത്തോടൻ, പോൾ ചെങ്ങിനിമറ്റം എന്നിവർ സംസാരിച്ചു

Follow us on :

More in Related News