Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 19:18 IST
Share News :
ചാവക്കാട്:ബസ് സ്റ്റാൻഡിലെ ശൗചാലയം ബദൽ സംവിധാനം ഒരുക്കാതെ അടച്ചുപൂട്ടിയ ചാവക്കാട് നഗരസഭ അധികാരികൾക്കെതിരെ ചാവക്കാട് ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.ദിവസവും നൂറുകണക്കിന് യാത്രക്കാരും,ബസ്സ്,ഓട്ടോറിക്ഷ,ടാക്സി തൊഴിലാളികളും പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിരുന്ന ശൗചാലയം താൽക്കാലിക സംവിധാനങ്ങൾ ഒരുക്കാതെ അറ്റകുറ്റപ്പണിയുടെ പേര് പറഞ്ഞു ഒരാഴ്ച്ചയായി അടച്ചിട്ടിരിക്കുകയാണ്.എത്രയും വേഗം തുറന്നുപ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.എസ്.ശിവദാസ് ആവശ്യപ്പെട്ടു.ഐഎൻടിയുസി ബസ് തൊഴിലാളി യൂണിയൻ പ്രസിഡന്റ് രാജൻ പനയ്ക്കൽ അധ്യക്ഷത വഹിച്ചു.ചാവക്കാട് മണ്ഡലം ഐഎൻടിയുസി പ്രസിഡന്റ് ടി.പി.ഷൗക്കത്ത്,ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി അഷറഫ് ബ്ലാങ്ങാട്,ഐഎൻടിയുസി ഭാരവാഹികളായ എ.കെ.മുഹമ്മദാലി,ആർ.എച്ച്.റൗഫ്,രാമി അബു,എ.വി.ജയൻ,കെ.എച്ച്.ജാബർ,ശരീഫ് വോൾഗ,പി.റംഷീദ്,കെ.എസ്.സുരേഷ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.