Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഎം യൂത്ത് കോൺഗ്രസ് സംഘർഷം:ചാവക്കാട് നഗരസഭ കൗൺസിലർ അടക്കം അഞ്ച് പേർക്ക് പരിക്ക്

23 Sep 2024 19:38 IST

MUKUNDAN

Share News :



ചാവക്കാട്:തിരുവത്ര കോട്ടപ്പുറത്ത് സിപിഎം കോൺഗ്രസ് സംഘർഷത്തിൽ ചാവക്കാട് നഗരസഭ കൗൺസിലർ അടക്കം അഞ്ച് പേർക്ക് പരിക്ക്.നഗരസഭ മൂന്നാം വാർഡ് കൗൺസിലർ പ്രിയ മനോഹരൻ,സിപിഎം തിരുവത്ര ലോക്കൽ കമ്മിറ്റി അംഗം പി.എസ്.മുനീർ,യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ പുത്തൻകടപ്പുറം ചാലിൽ മിദ്‌ലാജ്,ചാലിൽ അഫ്നാസ്,കാളീടകത്ത് ബിലാൽ എന്നിവർക്കാണ് പരിക്കേറ്റത്.ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.കോട്ടപ്പുറം സെന്ററിൽ ദേശീയപാത സർവീസ് റോഡിൽ മാർഗ തടസ്സം സൃഷ്ടിച്ച് കൂട്ടംകൂടി നിന്നിരുന്ന ഇവരോട് വഴിയിൽ നിന്ന് മാറി നിൽക്കുവാൻ ആവശ്യപ്പെട്ടതാണ് തങ്ങളെ ആക്രമിക്കാൻ കാരണമെന്ന് കൗൺസിലറും,സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പറഞ്ഞു.എന്നാൽ കോട്ടപ്പുറം സെന്ററിൽ വെച്ച്‌ തങ്ങളെ അകാരണമായി സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് യുത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.പരിക്കേറ്റ കൗൺസിലർ,ലോക്കൽ കമ്മിറ്റി അംഗം എന്നിവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.യുത്ത് കോൺഗ്രസ് പ്രവർത്തകരായ മൂന്ന് പേരെ ആദ്യം മുതുവുട്ടൂരിലെ രാജ ആശുപത്രിയിലും,പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചാവക്കാട് പോലിസ് അന്വേഷണം ആരംഭിച്ചു.






Follow us on :

More in Related News