Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടാറിങ് കഴിഞ് രണ്ടുമാസത്തിനുള്ളിൽ തകർന്ന റോഡിൽ വാഴ നട്ട് ഉപരോധിച്ചു യുഡിഎഫ്

06 Jun 2025 20:27 IST

MUKUNDAN

Share News :

ചാവക്കാട്:പുന്നയൂർ എടക്കര ഒറ്റയിനി ആക്കിപറമ്പ് റോഡ് ടാറിങ് കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിൽ തകർന്നതിൽ പ്രതിഷേധിച്ച്‌ യുഡിഎഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട്,ഉപരോധിച്ചു. ഉപരോധ സമരം പഞ്ചായത്ത് അംഗവും ഡിസിസി സെക്രട്ടറിയുമായ എം.വി.ഹൈദരലി ഉദ്ഘാടനം ചെയ്തു.യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ഐ.പി.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ഓഫീസിന് തൊട്ടുമുന്നിൽ റോഡ് പൊളിഞ് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രസിഡന്റ് നടപടി സ്വീകരിക്കുന്നതിന് മടിച്ചത് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതിയിൽ പ്രസിഡന്റിന് പങ്കുള്ളതിനാലാണെന്ന് നേതാക്കൾ ആരോപിച്ചു.ഇപ്പോൾ അന്വേഷണത്തിനായി നോട്ടീസ് നൽകിയിട്ടുള്ളത് പ്രതിഷേധമുണ്ടായപ്പോൾ മാത്രമാണെന്നും നേതാക്കൾ പറഞ്ഞു.നേരത്തെ റോഡ് പൊളിഞ് മാസങ്ങൾ കിടന്നപ്പോൾ സമരം ചെയ്ത നാട്ടുകാർക്ക് ടാറിങ് കഴിഞ്ഞപ്പോഴും സമരം ചെയ്യേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി.ബഷീർ,ഉമ്മർ മുക്കണ്ടത്ത്,സി.അഷറഫ്,മുനാഷ് മച്ചിങ്ങൽ,അസീസ് മന്ദലാംകുന്ന്,സുബൈദ പുളിക്കൽ,ഷെരീഫ കബീർ,ബിൻസി റഫീഖ്,പി.എ.നസീർ,റാഷ് മുനീർ,കെ.നൗഫൽ,കെ.എം.ഷാജഹാൻ,സഞ്ചിത്ത്,നിഷാം ആലുങ്ങൽ,നിഷിത,ഹുസൈൻ അകലാട്,ടി.എം.ജിൻഷാദ്,എൻ.കെ.മുസ്തഫ എന്നിവർ സംസാരിച്ചു.യുഡിഎഫ് പഞ്ചായത്ത് കൺവീനർ എം.കുഞ്ഞുമുഹമ്മദ് സ്വാഗതവും,പഞ്ചായത്ത് അംഗം ടി.വി.മുജീബ്റഹ്മാൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News