Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2024 18:09 IST
Share News :
ചാലക്കുടി നഗരസഭ തെരുവ് നായ്ക്കളുടെ വിഷയത്തിൽ
നടപടികൾ ഒന്നുംസ്വീകരിച്ചിട്ടില്ല എന്ന
LDF കൗൺസിലർമാരുടെ ആക്ഷേപം,
ഇക്കാര്യത്തിൽ വാസ്തവം അറിയാത്തത്കൊണ്ടാണെന്നും,
രാജ്യത്തും പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തും പൊതുവായി ജനം നേരിടുന്ന ഗുരുതമായ ഈ പ്രശ്നത്തിൽ,കുറെയെങ്കിലും നടപടികൾ സ്വീകരിച്ച നഗരസഭയാണ് ചാലക്കുടിയെന്നും നഗരസഭ ചെയർമാൻ എബി ജോർജ്ജ് പറഞ്ഞു.തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനുള്ള നടപടികൾക്ക്, നിയമവും കോടതിയും നിർദ്ദേശിച്ചിട്ടുള്ള ഒരു പാട് പരിമിതികൾ ഉണ്ടെന്നിരിക്കെ,
ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നത്
രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള പരിപാടി മാത്രമാണ്.
കഴിഞ്ഞ രണ്ടു വർഷമായി ഇക്കാര്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ചാലക്കുടി നഗരസഭ ചെയ്തിട്ടുണ്ട്.വിവിധ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പ് നടത്തി 1250 ഓളം വളർത്തുനായ്ക്കൾക്കാണ് വാക്സിനേഷൻ നൽകി, ചിപ്പ് ഘടിപ്പിച്ച്, ലൈസൻസ് നൽകിയത്.
ഇതു കൂടാതെ വീടുകളിൽ നേരിട്ടെത്തി 350 - ഓളം വളർത്തു നായ്ക്കൾക്ക് വാക്സിനേഷനും, ചിപ്പും, ലൈസൻസും നൽകി.
ഇതിൽ ഏതെങ്കിലുംവളർത്തു നായ്ക്കളെ കാണാതാവുകയോ തെരുവിൽ ഉപേക്ഷിക്കുകയോ ചെയ്തതായി പരാതി ലഭിച്ചാൽ
നഗരസഭക്ക് കൃത്യമായ നടപടി സ്വീകരിക്കുവാൻ ഇതുമൂലം
കഴിയും.നിലവിൽ വാക്സിനേഷൻ ചെയ്ത് കൊണ്ടു വരുന്ന വളർത്ത് നായ്ക്കളുടെ ലൈസൻസ്
പുതുക്കി നൽകാനുള്ള സൗകര്യവും
നഗരസഭ ഓഫീസിലുണ്ട്.
ഇതിന് പുറമെ രണ്ട് ഘട്ടങ്ങളായി മൃഗാശുപത്രിയുടെ സഹകരണത്തോടെ, അലഞ്ഞ് തിരിയുന്ന 200-ഓളം തെരുവ് നായ്ക്കളെ കണ്ടെത്തി വാക്സിനേഷൻ കൊടുക്കുകയും, തിരിച്ചറിയൽ മാർക്ക് നൽകുകയും
ചെയ്തിട്ടുണ്ട്. തെരുവ് നായ്ക്കളുടെ വാക്സിനേഷൻ നടപടി വീണ്ടും നഗരസഭആരംഭിക്കാൻപോവുകയാണ്.
ഇതിൽ ഏതെങ്കിലും
നായ്ക്കൾ, നേരത്തെ വളർത്തു നായ്ക്കൾക്കുള്ള ലൈസൻസ് വാങ്ങി, പിന്നീട് ഉപേക്ഷിച്ചവയാണെങ്കിൽ, ഉടമസ്ഥർക്കെതിരെ നടപടി ഉണ്ടാകും .
സ്ഥലലഭ്യത വലിയ പ്രയാസമുള്ളതായി കണ്ടതിനാൽ, മാള ബ്ലോക്ക് പഞ്ചായത്തുമായ് സഹകരിച്ച്, അവിടെ സ്ഥാപിക്കാൻ നിശ്ചയിച്ചിരുന്ന ഷെൽട്ടറിൽ
ഇവിടത്തെ തെരുവ് നായ്ക്കളെ കൂടി ഉൾപ്പെടുത്താം എന്നാണ് ചർച്ച ചെയ്തിരുന്നത്.എന്നാൽ അവിടേയും ഷെൽട്ടർനിർമ്മാണംയാഥാർത്ഥ്യമായിട്ടില്ല എന്ന വിവരവും എല്ലാവർക്കും അറിയാവുന്നതാണ്.
ഇതെല്ലാം വിവിധഘട്ടങ്ങളിൽ കൗൺസിൽ ചർച്ച ചെയ്യുകയും,
ഇക്കാര്യത്തിൽ ഇപ്പോഴും
തുടർ നടപടികൾ സ്വീകരിച്ചു വരുമ്പോഴും,സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികളെ നഗരസഭ ഓഫീസിൽ വിളിച്ച് ചേർത്ത്, യോഗം നടത്തിയ LDF കൗൺസിലർമാരുടെ നടപടി ക്രമവിരുദ്ധവും, നാളിതു വരെയുള്ള നഗരസഭയുടെ കീഴ്‌വഴക്കങ്ങൾക്ക് എതിരുമാണ്.
ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരസഭയിലെ ജനപ്രതിനിധികൾക്ക് വ്യത്യസ്തഅഭിപ്രായംരേഖപ്പെടുത്താനും,പ്രതിഷേധിക്കാനും അവകാശമുണ്ട്.എന്നാൽ മറ്റുള്ളവരെ ഓഫീസിൽ വിളിച്ച് ചേർത്ത് യോഗം നടത്താനും, പ്രതിഷേധ പരിപാടികൾ തീരുമാനിക്കാനും
LDF കൗൺസിലർമാർ നടത്തിയ നീക്കം,ഈ യോഗത്തിൽ വന്നവരെ കൂടി അപഹാസ്യരാക്കുന്ന നടപടിയായി എന്ന്,പത്രസമ്മേളനത്തിൽ ചെയർമാൻ
എബി ജോർജ്ജ്,വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, മുൻ ചെയർമാൻ വി.ഒ.പൈലപ്പൻ,
UDF പാർലിമെൻ്റ്റി പാർട്ടി ലീഡർ ഷിബു വാലപ്പൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ദിപു ദിനേശ്,
ഹെൽത്ത് സൂപ്പർവൈസർസുരേഷ്കുമാർ
എന്നിവർപറഞ്ഞു.
Follow us on :
Tags:
Please select your location.