Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻ ചാണ്ടി പുരസ്ക്കാര സമർപ്പണം

25 Aug 2024 18:13 IST

WILSON MECHERY

Share News :

 

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മേലൂർ മണ്ഡലം 7, 8 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ,2023- 24 അദ്ധ്യായന വർഷത്തിൽ SSLC ക്കും +2 വിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഉമ്മൻ ചാണ്ടിയുടെ പേരിൽ ഏർപെടുത്തിയ പുരസ്ക്കാര വിതരണം നടത്തി. ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് വിതരണോൽഘാടനം നടത്തി. മേലൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് രാജേഷ് മേനോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പരിയാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് M T ഡേവീസ് മുഖ്യ അതിഥിയായി. DCC മെമ്പർ Pk ഭാസി , പരിയാരം ബ്ലോക്ക് കോൺഗ്രസ്സ് ട്രഷർ . Pk ആന്റണി. പരിയാരം ബ്ലോക്ക് കോൺഗ്രസ്സ് വനിതാ പ്രസിഡന്റ് സ്വപ്ന ഡേവിസ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസ്സാരിച്ചു. മണ്ഡലം , ബൂത്ത് , വാർഡ് കോൺഗ്രസ്സ് നേതാക്കളായ എം. ഡി പോൾസൻ , വിനു പന്തല്ലൂക്കാരൻ , പോളി നാഴിയംപാറ, ഡെറിക് ഡേവിഡ്, ജോസ് KD, മാർട്ടിൻ മേച്ചേരി, ലിൻസൻ ആന്റണി എന്നിവർ പുരസ്ക്കാര ചടങ്ങിന് നേതൃത്വം നൽകി.

Follow us on :

More in Related News