Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുവള്ളി മുനിസിപ്പാലിറ്റി വോട്ടർ ലിസ്റ്റിൽ വ്യാപക ക്രമക്കേട് : യു.ഡി.ഫ്

26 Oct 2025 17:16 IST

Enlight Media

Share News :

കോഴിക്കോട് : ഇന്നലെ പുറത്തിറങ്ങിയ കൊടുവള്ളി മുനിസിപ്പാലിറ്റി വോട്ടർലിസ്റ്റിൽ അനധികൃതമായി കൂട്ടിച്ചേർത്തും, ഒഴിവാക്കിയും വ്യാപക ക്രമക്കേടാണ് കാണപ്പെടുന്നതെന്ന് യു ഡി എഫ്. സ്വന്തം ഡിവിഷനിൽ നിന്ന് ഒഴിവാക്കപ്പെട്ട 1000 ലധിക വോട്ടർമാർക്ക് പുറമെ ഡിവിഷൻ അതിർത്തിക്ക് പുറമെ നിന്ന് 300 ലധികം വോട്ടർമാരെ വിവിധ ഡിവഷനുകളിലേക്ക് ഉൾപ്പെടുത്തിയതും തീർത്തും അന്യായമാണ്.

ഡിവഷൻ കൗൺസിലറുടെ ഭാര്യ, മക്കളുൾപ്പെടെ നഗരസഭജീവനക്കാരനും, നഗരസഭയിൽ സ്ഥിരതാമസക്കാരനും വോട്ടറുമായ റസാഖ് ഉൾപ്പെടെ പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെയാണ് സ്വന്തം ഡിവിഷനുകളിൽ നിന്ന് വോട്ട് വെട്ടി ഒഴിവാക്കിയത്. ജനാധിപത്യത്തെ അട്ടിമറിച്ച നീക്കത്തിനെതിരെ നിയമപരമായും, ജനാധിപത്യപരമായും യു.ഡി.എഫ് നേരിടും.

02/09/2025 ഇൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും, 29/09/2025 ഇൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും, 14/10/2025 വരെ ചേർത്താനും തള്ളാനും ഉള്ള സമയവും അതിനുശേഷം 25/10/2025 ഇൽ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ വച്ചു കൊടുവള്ളി സർക്കിൾ ഇൻസ്പെക്ട‌റുടെ സാനിധ്യത്തിൽ മൂന്നു മണി മുതൽ അഞ്ചു മണി വരെ പോലീസ് ക്യാമ്പ് ചെയ്ത‌താണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.


(BTD. ബൽക് ട്രാൻസ്ഫെർ ഡിലീറ്റഡ്

ws വാർഡ് ഷിഫ്റ്റഡ്

MD-മാന്വൽ ഡെലീറ്റഡ്)


ഡീലിമിറ്റേഷൻ പ്രകാരം 305 പരാതി കൊടുത്തിട്ടും, രാഷ്ട്രീയ പ്രേരിതമായി നടപടി എടുത്തിട്ടില്ല. ഇരുപത്തിഅഞ്ചാം തിയതി പ്രസിദ്ധീകരിച്ച പട്ടിക ഉദ്യോഗസ്ഥരും LDF രാഷ്ട്രീയ നേതാക്കളും കൂടി


മുൻ വോട്ടർപട്ടികയിൽ പ്രകാരം ഒഴിവാക്കപ്പെടാനും ആക്ഷേപം കൊടുക്കാനും നിയമം വ്യവസ്ഥിതി ചെയ്യുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ 100 കണക്കിന് കള്ള വോട്ടുകൾ ഒഴിവാക്കണമെന്നും, 538 വോട്ടർമാരെ ഫോം 5 പരിധിയിൽ റെവന്യൂ സ്റ്റാമ്പ് വെച്ചു അപ്പിൽ അധികാരിയായ ജോയിന്റ് ഡയറക്‌ടർക്ക് കൊടുത്തിട്ടും ഫിൽഡ് ഓഫീസർ റിപ്പോർട്ട് കൊടുത്തിട്ടും ഒരെണ്ണം പോലും ഒഴിവാക്കിയിട്ടില്ല. സിപിഎം ഇനു വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രവർത്തിച്ചതാണ്.


ഫോം 4 ഇൽ അവസാനം സമർപ്പിച്ച അപേക്ഷയിൽ ഒന്നുപോലും തീർപ്പാക്കിയില്ല. ബൽക് ട്രാൻസ്ഫ‌ർ ഡെലീറ്റഡ് ആയിട്ട് 26 ആം ഡിവിഷനിൽ 329 വോട്ടർമാരെ 28 ആം ഡിവിഷനിലേക്ക് മാറ്റിയപ്പോൾ 26 ആം ഡിവിഷനിലിൽ വോട്ടർമാരുടെ എണ്ണം 700 ആവുകയും 28 ആം ഡിവിഷനലിൽ 1500 വോട്ടർമാരാവുകയും ചെയ്‌തു. വലിയ രാഷ്ട്രീയ ഇടപടെലിന്റെ ഭാഗമായി ജനാതിപത്യം പൂർണമായി അട്ടിമറിക്കപ്പെട്ടു


22/10/2025 ആം തിയതി കളക്‌ടറെ കണ്ട് വലിയ അപാകതകൾ നേരിൽ അറിയിച്ചിട്ടും ജില്ലാ മജിസ്ട്രേറ്റും ജില്ലാ എലെക്ഷൻ ഓഫീസറും ആയ കളക്‌ടർ ഒരു നടപടിയും സ്വീകരിച്ചില്ല എന്നുമാത്രമല്ല RO ക്ക് ഇല്ലാത്ത അധികാരം ഉപയോഗിചാണ് അട്ടിമറി നടത്തിയത്.

വാർത്ത വാർത്താ സമ്മേളനത്തിൽ ഡിസിസി പ്രസിഡൻ്റ് അഡ്വ. പ്രവീൺ കുമാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എംഎ റസാഖ് മാസ്റ്റർ എന്നിവർ വാർത്താ സമ്മേളനത്തിൽ കൊടുത്തു

Follow us on :

More in Related News