Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടിക്ക് മറ്റൊരു യുവ ചെയർമാൻ; സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഭരണതലപ്പത്തേക്ക്.

25 May 2024 17:54 IST

Jithu Vijay

Share News :

ഹമീദ് പരപ്പനങ്ങാടി


പരപ്പനങ്ങാടി : ഭരണതലപ്പത്ത് യുവ പ്രതിനിധികൾ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് നാടും നാട്ടുകാരും അവരെ നോക്കി കാണുക.

അത്തരത്തിലൊരു പ്രതീക്ഷയുടെ തീരത്തിലൂടെ സഞ്ചരിച്ച് മറ്റൊരു പാതയിലേക്ക് നീങ്ങുകയാണ് പരപ്പനങ്ങാടി.


മൂന്നര വർഷത്തെ ഭരണസിരാകേന്ദ്രത്തിന്റെ

തലപ്പത്ത് നിന്ന് സിവിൽ എഞ്ചിനീയറായ അമ്മാമ്പത്ത് ഉസ്മാൻ എന്ന യുവ ചെയർമാൻ ഇന്ന് വൈകിട്ട് 4.30 ന് നഗരസഭാ സെക്രട്ടറിക്ക് രാജി കത്ത് നൽകി പടിയിറങ്ങുമ്പോൾ അല്പകാലങ്ങൾ കൊണ്ട് തന്നെ കഴിവ് തെളിയിച്ച അധ്യാപകൻ കൂടിയായ ഷാഹുൽ ഹമീദെന്ന യുവ നായകൻ ചെയർമാൻ പദവിയിലെത്തുന്നത് പ്രതീക്ഷയുടെ തിരിനാളം കൂടുതൽ പരപ്പനങ്ങാടിയെ വികസനമേഖലയാക്കി മാറ്റുമോ എന്നാണ് ഉറ്റുനോക്കുന്നത്.


മത്സ്യതൊഴിലാളി മേഖലയിൽ നിന്ന് ചുരുക്ക കാലം കൊണ്ട് ഉയർന്ന് വന്ന നേതാവുകൂടിയാണ് ഷാഹുൽ ഹമീദ്' .

ചെയർമാൻ സ്ഥാനത്ത് നിന്ന് പാർട്ടിക്ക് രാജിനൽകിയ ഉസ്മാന് പകരം മുസ്ലീം ലീഗ് നേതൃത്വം നേരത്തെ തീരുമാനിച്ചത് പ്രകാരം ഷാഹുൽ ഹമീദ് തന്നെയാണ് പരപ്പനങ്ങാടിയുടെ അമരക്കാരനായി എത്തുക എന്നത് ഏറെ കുറെ തീരുമാനമായിട്ടുണ്ട്.


പള്ളിച്ചിന്റെ പുരക്കൽ ഇബ്രാഹിമിന്റെയും സൈനബയുടെയും ആറാമത്തെ മകനാണ് ഷാഹുൽ ഹമീദ്. പുത്തൻകടപ്പുറം ജി.എം.എൽ.പി സ്കൂൾ, ടൗൺ ജി.എം.എൽപി സ്കൂൾ, നെടുവ ഹൈസ്കൂൾ എന്നിയിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി 

സൂപ്പിക്കുട്ടി ഹയർസെക്കന്ററി സ്കൂളിൽ നിന്നും SSLC യും +2 വും പാസ്സായി 

തിരൂരങ്ങാടി പി.എസ്.എം ഒ കോളേജിൽ നിന്നും ബിരുദവും, ചെന്നൈ ന്യൂ കോളേജിൽ നിന്നും ബിരുദാനന്ത ബിരുദവും കരസ്ഥമാക്കി. പത്ത് വർഷകാലമായി പരപ്പനങ്ങാടി ശിഹാബ് തങ്ങൾ കോളേജിൽ പ്രിൻസിപ്പളായി സേവനം ചെയ്യുന്നു. 


പുത്തൻകടപ്പുറം യൂണിറ്റ് എം എസ് എഫ്

സെക്രട്ടറിയായി വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് തുടക്കം കുറിച്ചു.  എസ്.എസ് എഫ് പഞ്ചായത്ത് സെക്രട്ടറിയായി 

കോളേജ് യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. യൂണിറ്റ് യൂത്ത് ലീഗ് സെക്രട്ടറി, പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം യൂത്ത് സെക്രട്ടറി, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ തുടങ്ങി ശ്രേദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ചു. 

ഇപ്പോൾ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രെഷററായി പ്രവർത്തിക്കുന്നു.



ഭാര്യ : ലയാനത്ത്, മക്കൾ :

ഷെസ, യാല സൈനബ്, മുഹമ്മദ്‌ ദഖ്‌വാൻ

Follow us on :

Tags:

More in Related News