Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2025 18:15 IST
Share News :
ചാവക്കാട്:നഗരസഭയിൽ എൽഡിഎഫിൻ്റെ ഭരണ തുടർച്ച.അഞ്ചാം തവണയും ചാവക്കാട് നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിർത്തി.ആകെയുള്ള 33 സീറ്റുകളിൽ 21 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു.യുഡിഎഫ് 12 സീറ്റുകൾ നേടി.സിപിഎം 19,സിപിഐ ഒന്ന്,സിപിഐ സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് എൽഡിഎഫ്.യുഡിഎഫ് ഈ പ്രാവശ്യം വാശിയേറിയ മത്സരം കാഴ്ച്ചവെച്ചെങ്കിലും തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളിലും കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് ശക്തമായിരുന്നു.വാർഡ് 6,26 എന്നിവ തിരിച്ചുപിടിച്ചെങ്കിലും സിറ്റിംഗ് വാർഡുകൾ ആയ 8,23 എന്നിവ നഷ്ടമായി.തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ആണ് നേട്ടം കൊയ്തത്.കഴിഞ്ഞ കാലങ്ങളിൽ ഒരു കൗൺസിലർ മാത്രം ഉണ്ടായിരുന്ന ലീഗ് ഇത്തവണ 3 സീറ്റുകളിൽ വിജയിച്ചു.20 വർഷമായി എൽഡിഎഫ് ഭരിച്ചുവന്ന വാർഡ് 13 പാലയൂരിൽ എംഎസ്എഫ് നേതാവായ ആരിഫ് പാലിയൂരിന്റെ വിജയമാണ് ഇതിൽ ശ്രദ്ധേയമായത്.വാർഡ് ഒന്ന് ടി.എം.ഷാജി,പുതിയതായി രൂപീകരിച്ച വാർഡ് 33 -ൽ തനൂജ ഷാഫി എന്നിവരാണ് വിജയിച്ച മറ്റ് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികൾ.യുഡിഎഫ് സീറ്റ് നില കോൺഗ്രസ് ഏഴ്,കേരള കോൺഗ്രസ് ഒന്ന്,മുസ്ലിം ലീഗ് മൂന്ന്,യുഡിഎഫ് സ്വതന്ത്ര(വെൽഫെയർ പാർട്ടി)ഒന്ന് എന്നിങ്ങനെയാണ് കണക്ക്.ബിജെപിക്കും ഇക്കുറി പ്രതീക്ഷകളേറെയുണ്ടായിരുന്നു.ഭരണ,പ്രതിപക്ഷത്തിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയും,വാഗ്ദാനമല്ല,യാഥാർധ്യമാകട്ടെ വികസനം എന്ന ചുവടും ഉയർത്തി പിടിച്ചാണ് ബിജെപി വോട്ട് ചോദിച്ചത്.പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തങ്ങള്‍ക്കും നേട്ടം സ്വന്തമാക്കാനാകുമെന്നായിരുന്നു ബിജെപിയുടെ ആത്മവിശ്വാസം.അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ശക്തിക്രേന്ദങ്ങളില്‍ ബിജെപി തുടങ്ങിയിട്ടുമുണ്ടായിരുന്നു.ഒരുമാസം മുമ്പ് തന്നെ ആഘോഷങ്ങളും,ആരവാരങ്ങളുമില്ലാതെ നഗരസഭയിലെ ഒട്ടുമിക്കവാർഡുകളിൽ ബിജെപി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടായിരുന്നു.അതിനാല്‍ തന്നെ ഇക്കുറി ചാവക്കാടിന്റെ മണ്ണില്‍ അതിശക്തമായ രാഷ്ട്രീയ പോരിന് കളമൊരുങ്ങിയത്.
Follow us on :
Tags:
More in Related News
Please select your location.