Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 18:17 IST
Share News :
ചാവക്കാട്:സാധാരണക്കാരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 50,100 രൂപയുടെ മുദ്രപത്രം ലഭിക്കാത്തതിനാൽ പാവപ്പെട്ട ജനങ്ങൾ വലയുകയാണ്.ലൈഫ്,പിഎംഎവൈ ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിച്ചിട്ടുള്ള പാവപ്പെട്ട ഗുണഭോക്താക്കൾക്ക് എഗ്രിമെന്റ് വെക്കുന്നതിന് ആവശ്യമായി100 രൂപയുടെ മുദ്രപത്രം ആവശ്യമാണ്.സർക്കാർ 100 രൂപയുടെ മുദ്രപത്രം ഇറക്കാത്തതിനാൽ 1000 രൂപയുടെ മുദ്രപത്രം വാങ്ങേണ്ട ഗതികേടിലാണ് പാവപ്പെട്ടവർ.മാത്രമല്ല,ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന മറ്റു വ്യക്തിഗത ആനുകൂല്യങ്ങൾക്കും 100 രൂപയുടെ മുദ്രപത്രം ആവശ്യമാണ്.പാവപ്പെട്ട ജനങ്ങളെ ഏറെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.