Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡി വൈ എഫ് ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റി പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു.

11 Jun 2024 20:26 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ഭരണ സമിതിയുടെ കെടുകാര്യസ്ഥയ്ക്കെതിരെ ഡി വൈ എഫ് ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റി പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തിയിലെ അനാസ്ഥ, ഭരണ സമിതിയുടെ അഴിമതി, വികസനമുരടിപ്പ് എന്നി വിഷയങ്ങൾ ഉയർത്തി നടത്തിയ മാർച്ചും, ധർണ്ണയും ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി നിയാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിശാഖ് എ അധ്യക്ഷത വഹിച്ചു.  സി പി ഐ എം തിരൂരങ്ങാടി ഏരിയ സെന്റർ അംഗം തുടിശ്ശേരി കാർത്തികേയൻ, ഏരിയ കമ്മിറ്റി അംഗം എൻ.എം ഷമേജ്, പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി അംഗം മഞ്ജുഷ പ്രലോഷ് എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ  പരപ്പനങ്ങാടി മേഖല സെക്രട്ടറി അജീഷ് പുത്തുക്കാട്ടിൽ സ്വാഗതവും,  ചെട്ടിപ്പടി  മേഖല സെക്രട്ടറി രഞ്ജിത്ത് കെ നന്ദിയും പറഞ്ഞു

Follow us on :

More in Related News