Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 15:59 IST
Share News :
കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക്തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. ഉദ്ധ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് കോൺഗ്രസ്സ്. വ്യാപകമായ കള്ളവോട്ടെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചു. ഇതേ ആരോപണവുമായി പിന്നാലെ സിപിഐഎമ്മും രംഗത്തി
ഇതോടെയാണ് സംഘര്‍ഷമുണ്ടായത്. സിപിഐഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.ഇരു കൂട്ടരും രണ്ട് ഭാഗത്തായി തടിച്ചുകൂടി. സംഘര്‍ഷമുണ്ടായതെടെ പൊലീസ് ലാത്തിവീശി.
നിലവിൽ പരസ്പരം കൂകി വിളിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. നിലവില്‍ പൊലീസിന്റെ സംരക്ഷണത്തിലാണ് മെമ്പര്‍മാര്‍ വോട്ട് ചെയ്യിക്കുന്നത്. വോട്ട് ചെയ്യാനെത്തിയ വാഹനങ്ങള്‍ക്ക് നേരെയും കല്ലറുണ്ടായി. പുലര്‍ച്ചെ ആറ് മുതല്‍ വോട്ടെടുപ്പിന് വേണ്ടി ആളുകള്‍ ബാങ്കിലെത്തിയിരുന്നു. കോൺഗ്രസ്സ് ഭരിക്കുന്ന ബാങ്ക് പിടിച്ചെടുക്കാൻ കോൺഗ്രസ്സ് തന്നെ ഒരു പാനലിനെ അവതരിപ്പിച്ചതാണ് ഇവിടുത്തെ പുതുമ. ഔദ്യോഗിക പാനലുമായി ഡിസിസി നേതൃത്വം പിണങ്ങിയതോടെയാണ് ഔദ്യോഗിക പാനലിനെതിരെ കോണ്‍ഗ്രസ് മറ്റൊരു പാനലിനെ മത്സരിപ്പിക്കുന്നത്.വിമത പാനലിനെ പിന്തുണച്ച് സിപിഐഎമ്മും രംഗത്തെത്തി.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരസ്യമായ ഭീഷണിയെ വകവയ്ക്കാതെയാണ് വിമതര്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരിക്കുന്നത്. 35,000 ത്തോളം അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി രണ്ട് തട്ടിലാണ്.
Follow us on :
Tags:
Please select your location.