Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തും. വയനാട് ഒഴിയും. ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

08 Jun 2024 20:12 IST

Enlight News Desk

Share News :

ന്യൂ ഡൽഹി:  രണ്ട് സീറ്റുകളിൽ വിജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്ന് വിവരം. റായ്ബറേലി സീറ്റ് നിലനിർത്താൻ പ്രവർത്തക സമിതിയിൽ ധാരണയായി. തീരുമാനം ഉടൻ കേരള നേതൃത്വത്തെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം പിന്നീട്. മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക. കേരളത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. പകരം കേരളത്തിലെ നേതാക്കളെ പരിഗണിക്കാനാണ് സാധ്യത.

രാഹുല്‍ ​ഗാന്ധി അടുത്തയാഴ്ച വയനാട്ടിലെം,പിന്നാലെ റായ്ബറേലിയിലും സന്ദർശനം നടത്തും. ശേഷമായിരിക്കും പ്രഖ്യാപനം.

അമേഠി, റായ്ബറേലി എന്നിവിടങ്ങളിലൊന്നിൽ ഗാന്ധി കുടുംബാംഗമില്ലാത്ത സ്ഥിതി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റായ്ബറേലി രാഹുൽ നിലനിർത്തണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം.

Follow us on :

More in Related News