Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2025 10:39 IST
Share News :
തൃശ്ശൂർ:
പോലീസുമായുള്ള ജനങ്ങളുടെ അന്തരം കുറയ്ക്കുന്നതിനുവേണ്ടിയും
ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന് വേണ്ടിയും 2006 ആരംഭിച്ച ജനമൈത്രി പോലീസ് സ്റ്റേഷൻ എന്ന പേര് മാറ്റി ഇടമൈത്രി പോലീസ് സ്റ്റേഷൻ എന്നാക്കണമെന്ന് സംസ്കാരസാഹിതി തൃശ്ശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളാകേണ്ട പോലീസുകാർ അകാരണമായി പൊതുപ്രവർത്തകരെയും സാധാരണക്കാരെയും വേട്ടയാടി ഇടിമുറകളിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുന്ന
ക്രിമിനൽ സംഘങ്ങളുടെ
കൂട്ടായ്മയായി മാറിയ സാഹചര്യത്തിൽ
കേരള പോലീസിന് ജനമൈത്രി പോലീസ് എന്ന പേര്ഒരിക്കലും യോജിക്കുന്നതല്ലെന്നും
എത്രയും പെട്ടെന്ന്ഈ പേരുമാറ്റി ഇടി മൈത്രി പോലീസ് എന്നാക്കണമെന്നും,
മനുഷ്യാവകാശ ധ്വംസനം നടത്തുന്ന മുഴുവൻ പോലീസുകാരെയും സർവീസിൽനിന്ന് പിരിച്ചുവിട്ട് തുറങ്കിലടക്കണമെന്നും
സംസ്കാര സാഹിതി തൃശ്ശൂർ ജില്ല കമ്മിറ്റി ചെയർമാൻ ഗിന്നസ് സത്താർ ആദൂർ
കൺവീനർ അനിൽ സമ്രാട്ട് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു
Follow us on :
More in Related News
Please select your location.