Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 20:43 IST
Share News :
മുണ്ടക്കയം ഈസ്റ്റ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെരുവന്താനം ഗ്രാമപഞ്ചായത്തിൽ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ആഫീസ് മാർച്ചും ധർണ്ണയും നടത്തി. യു.ഡി.എഫ് സമിതിയുടെ നേതൃത്വത്തിലുള സമിതിയുടെ വികസന മുരടിപ്പിനെതിരെയും യുവ പഞ്ചായത്ത് അംഗത്തിൻ്റെ സ്ത്രീ വിഷയം അന്വേഷിക്കണമെന്നും പഞ്ചായത്ത് ആഫീസിലെ മദ്യപാനത്തിനെ തിരെയുമാണ് സമരം സംഘടിപ്പിച്ചത്.
പെരുവന്താനം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ യ്ക്ക് എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ ബേബി മാത്യുവിൻ്റെ അധ്യക്ഷതയിൽ ധർണ സി.പി.എം ഏരിയ കമ്മിറ്റിയംഗം നിശാന്ത്.വി.ചന്ദ്രൻ ഉദ്ഘാടനം.
യു.ഡി.എഫ് ഭരണസമിതി ഭരിക്കുന്ന ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ നാലു വർഷക്കാലമായി യാതൊരു വികസന പ്രവർത്തനങ്ങളും നടത്തിയിട്ടില്ല.മുൻ എൽ.ഡി.എഫ് ഭരണസമിതി നടപ്പിലാക്കിയ മണിക്കൽ,ഏകയം ടൂറിസം പദ്ധതികൾ യു.ഡി.എഫ് ഭരണസമിതി അട്ടിമറിച്ചു.പാഞ്ചാലിമേട് ടൂറിസം പദ്ധതിയെ അട്ടിമറിക്കാൻ ഫോറസ്റ്റ് കൂട്ടുപിടിച്ച യുഡിഎഫ് നേതാക്കൾ ശ്രമം നടത്തുന്നതിന്റെ ഭാഗമായി പാഞ്ചാലിമേട്ടിലെ ടൂറിസം പദ്ധതിയുടെ വികസനം തന്നെ മുരടിച്ചിരിക്കുകയാണെന്നും കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളുടെ അധാർമിക പ്രവർത്തനം മൂലം പഞ്ചായത്തിന്റെ പേര് തന്നെ പുറത്തു പറയാൻ പറ്റാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ നിഷാന്ത് വി ചന്ദ്രൻ കുറ്റപ്പെടുത്തി.
സമരത്തിൽ എൽ.ഡി.എഫ് നേതാക്കളായ സജിമോൻ വെട്ടിയങ്കൽ,ജോണി താഴത്തുവീട്ടിൽ,എം.സി.സുരേഷ്,അപ്പച്ചൻ തട്ടാം പറമ്പിൽ, ഷാജി. വി.ജോസഫ്,പ്രഭാ ബാബു, പി വൈ നിസാർ, ആർ ചന്ദ്രബാബു,ജിൻസ് സെബാസ്റ്റ്യൻ, റെഡി തോമസ്,സാലിക്കുട്ടി, ബിജു പി ആർ,ജാൻസി തുടങ്ങിയവർ സംസാരിച്ചു, ദിനവും 100 കണക്കിന്
രോഗികൾ ചികിത്സ തേടി എത്തുന്ന പെരുവന്താനം സർക്കാർ ആശുപത്രിയിൽ ഉച്ചകഴിഞ്ഞും ഡോക്റുടെ സേവനം ലഭ്യമാക്കണമെന്നും ഇല്ലങ്കിൽ പഞ്ചായത്ത് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കും എന്നും നേതാക്കൾ അറിയിച്ചു
Follow us on :
Please select your location.