Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2024 16:20 IST
Share News :
അന്നമനട:
പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, കുടിശികയുള്ള ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ്പ് ന്യൂനതകൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച് സ്റ്റാറ്റ്യുട്ടറി പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നമനട ട്രഷറിക്കു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി.അന്നമനട ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനത്തിന് ബ്ലോക്ക് പ്രസിഡന്റ് പി പി പുഷ്പാൻഗദൻ, ബ്ലോക്ക് സെക്രട്ടറി പി എസ് സേതുമാധവൻ, ട്രഷറർ കെ കെ ദേവസ്സിക്കുട്ടി, സി കെ രാജൻ, കെ എസ് ഉണ്ണികൃഷ്ണൻ, എ എസ് പുരുഷോത്തമൻ,കെ ബി ശശി, എം ആർ ഗോപൻ, വി എൽ ഡാമിയൻ തുടങ്ങിയവർ നേതൃത്വം നൽകി. ട്രഷറിക്ക് മുമ്പിൽ നടന്ന ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് കാർത്തികേയ മേനോൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി പി പുഷ്പാൻഗദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എസ് സേതു മാധവൻ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് കൗൺസിലർ ടി കെ സദാനന്ദൻ, വിവിധ യുണിറ്റുകളെ പ്രതിനിധീകരിച്ചു എം അജിത് കുമാർ, പി ഡി തോമാക്കുട്ടി, എ എൻ സുബ്രഹ്മണ്യൻ, എം ആർ ഗോപൻ, ലിൻസി പി ജെ, ജോൺസൺ കണ്ണൻപുഴ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ട്രഷറർ കെ കെ ദേവസ്സിക്കുട്ടി നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.