Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മഴയിലും ആവേശ ചൂടിൽ വെൽഫെയർ പാർട്ടിയുടെ ഭൂമി തിരിച്ചു പിടിക്കൽ സമരം

31 May 2024 00:21 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ സർക്കാരിനാവില്ലെങ്കിൽ ഭൂരഹിതർ അത് ചെയ്യും: റസാഖ് പാലേരി 


ഭൂമി കയ്യേറ്റക്കാർക്കെതിരെ നടപടി എടുക്കാൻ സർക്കാർ എന്തുകൊണ്ടാണ് മടിക്കുന്നതെന്ന് ഹൈക്കോടതി വരെ ചോദിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഇടത് സർക്കാരിൻ്റെ സമീപനം കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഭൂരഹിതരോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.

. ടി.ആർ ആന്റ് ടി എസ്റ്റേറ്റിൽ വെൽഫെയർ പാർട്ടി നടത്തിയ ഭൂമി തിരിച്ചു പിടിക്കൽ സമരത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


രാജമാണിക്യം കമ്മിഷൻ 2016 ൽ സമർപ്പിച്ച റിപ്പോർട്ടിൽ അഞ്ചരലക്ഷം സർക്കാർ ഭൂമി വൻകിട കയ്യേറ്റക്കാർ അധീനപ്പെടുത്തിയിരിക്കുന്നു എന്നും ഇത് തിരിച്ചുപിടിക്കാൻ നിയമനിർമ്മാണം അടക്കമുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന്മേൽ ഒരു വിധ നടപടിക്കും സർക്കാർ തയ്യാറായില്ല എന്ന് മാത്രമല്ല,

മുൻ യുഡിഎഫ് സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസറെ തിരിച്ചു വിളിക്കുകയും അതുമായി ബന്ധപ്പെട്ട് ലാൻഡ് ബോർഡിൽ പ്രവർത്തിച്ചിരുന്ന പ്രത്യേക വിഭാഗത്തെ ഇല്ലാതാക്കുകയുമാണ് ചെയ്ത്. സർക്കാരും ഭൂമി കയേറ്റക്കാരും തമ്മിൽ ഒത്തുകളിച്ച് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകൾ തോറ്റു കൊടുക്കുകയും ചെയ്തു .

തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി വൻകിടക്കാർ അന്യായമായി കൈവശം വെച്ചിരിക്കെയാണ് വാസ യോഗ്യമല്ലാത്ത തുണ്ടു ഭൂമികളിലും പരിമിത സൗകര്യങ്ങൾ മാത്രമുള്ള ഫ്ലാറ്റുകളിലും പുറമ്പോക്കുകളിലും വാടക കെട്ടിടങ്ങളിലുമായി ഭൂ രഹിതർ നരക ജീവിതം നയിക്കുന്നത്. സർക്കാർ ഭൂ രഹിതരെ നിരന്തരമായി കബളിപ്പിക്കുകയാണ്. കൊട്ടിഘോഷിച്ച ലൈഫ് പദ്ധതി പോലും ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.

.ഭൂ രഹിതരുടെ ന്യായമായ അവകാശത്തിനോട് പുറം തിരിഞ്ഞു നിൽക്കാനാണ് ഇനിയും സർക്കാർ തീരുമാനിക്കുന്നതെങ്കിൽ ഭൂരഹിതരെ സംഘടിപ്പിച്ച് ഭൂമി പിടിച്ചെടുക്കൽ സമരങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം കൊടുക്കുമെന്നു അദ്ദേഹം പറഞ്ഞു. 


ടി. ആർ.& ടി കമ്പനി 6000ത്തിലധികം ഏക്കർ ഭൂമി ഒരു രേഖയും ഇല്ലാതെ കൈവശം വെച്ചിരിക്കുകയാണ്. കമ്പനിയിലെ തൊഴിലാളികൾ അടക്കം ഭൂ രഹിതരായി തുടരുമ്പോൾ ഇനം മാറ്റി കൃഷി നടത്തി ലക്ഷങ്ങളാണ് കമ്പനി സമ്പാദിച്ചുകൊണ്ടിരിക്കുന്നത്. കമ്പനിയുടെ ഭൂമി എത്രയും വേഗം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. 

           പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ,അൻസാർ അബൂബക്കർ,ഭൂസമര സമിതി കൺവീനർ കെ.കെ.ഷാജഹാൻ, ഭൂസമര സമിതി അംഗം അഷ്റഫ് മാങ്കുളം,വിമൺ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന ട്രഷറർ ഡോ.നസിയ ഹസൻ, ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്,വെൽഫെയർ പാർട്ടി എറണാകുളം ജില്ല പ്രസിഡൻ്റ് സദഖത്ത് കെ.എച്ച്., വെൽഫെയർ പാർട്ടി കോട്ടയം ജില്ല പ്രസിഡൻ്റ് സണ്ണി മാത്യു, ജില്ല ജനറൽ സെക്രട്ടറി സുനിൽ ജാഫർ, ഇടുക്കി ജില്ല ജനറൽ സെക്രട്ടറി അനസ് വണ്ണപ്പുറം,

എഫ്.ഐ.റ്റി.യു കോട്ടയം ജില്ല പ്രസിഡൻറ് ബൈജു സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ഭൂ രഹിതരടക്കം ആയിരക്കണക്കിന് പ്രവർത്തകർ സമരത്തിൽ പങ്കാളികളായി.



മുപ്പത്തിയഞ്ചാം മൈലിൽ നിന്നാരംഭിച്ച പ്രകടനം മണിക്കൽ റബ്ബർ ഫാക്ടറിക്കു സമീപം പൊലീസ് വടം കെട്ടി തടഞ്ഞു. ഇതോടെ സമരക്കാർ മറി കടക്കാൻ നടത്തിയ ശ്രമത്തിനിടയിൽ പൊലീസും പ്രവർത്തകരും തമ്മിൽ ബല പ്രയോഗമുണ്ടായി. ഇതിനിടെ പൊലീസ് വലയം ഭേദിച്ച് 15 ഓളം വനിത പ്രവർത്തകർ അകത്തു കടന്നു. വനിത പൊലീസ് 2 പേർ മാത്രമെ ഉണ്ടായിരുന്നുള്ളൂ....

തുടർന്നു ടി.ആർ. ആൻ്റ് ടി തോട്ടത്തിൽ പ്രവേശിച്ച പ്രവർത്തകർ വെൽഫെയർ പാർട്ടി പതാകയും ബോർഡും സ്ഥാപിച്ചു. കൂടാതെ മുണ്ടക്കയം മുറികല്ലുംപുറം സമര സമിതി നേതാക്കളെ ആദരിക്കുകയും ചെയ്തു.

Follow us on :

Tags:

More in Related News