Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 08:18 IST
Share News :
കല്‍പറ്റ: ദുരന്തം തകര്‍ത്തെറിഞ്ഞ വയനാടിന്റെ പുനര്‍ജ്ജീവനം മുഖ്യലക്ഷ്യമായിക്കണ്ട് പ്രവര്‍ത്തിക്കുന്ന ഭരണസംവിധാനമാണ് കേരളത്തിലേതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വയനാട് ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ എം പിയില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചത് വയനാട്ടിലെ ജനങ്ങളല്ല മറിച്ച് കോണ്‍ഗ്രസാണ്. അതുകൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് എത്തിക്കേണ്ട അവസ്ഥയുണ്ടായി. ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ ദുരന്തബാധിതമേഖലയിലെത്തി കാഴ്ചകണ്ടു മടങ്ങിയ പ്രധാനമന്ത്രിക്ക് പിന്നീട് മിണ്ടാട്ടമുണ്ടായിട്ടില്ല. വയനാടിന് വേണ്ടി ശബ്ദിക്കാന്‍ പാര്‍ലമെന്റില്‍ ജനപ്രതിനിധിയില്ലാത്ത സാഹചര്യം അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടാക്കിയത്. വയനാടിന് വേണ്ടി ശബ്ദിക്കാനാണ് സത്യന്‍ മൊകേരിയെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നത്. അതിനാല്‍ സത്യന്‍ മൊകേരിയുടെ വിജയം ഈ നാടിന്‍റെ വിജയമായി മാറും. തോന്നുമ്പോള്‍ മത്സരിക്കാനും തോന്നുമ്പോള്‍ രാജിവയ്ക്കാനുമുള്ള കളിക്കളമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും വയനാട്. മേളങ്ങളും മാമാങ്കങ്ങളുമല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇടയ്ക്ക് വന്ന് ചായകുടിച്ച് പിരിഞ്ഞുപോകേണ്ടവരല്ല ജനപ്രതിനിധികള്‍. പ്രിയങ്കയ്ക്ക് ഡല്‍ഹിയില്‍ മറ്റൊരു സ്ഥാനം ലഭിച്ചാല്‍ വയനാട്ടില്‍ അടുത്തതാരെന്ന് ചിന്തിക്കേണ്ട ഗതികേടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടാകാന്‍ പോകുന്നത്. കോണ്‍ഗ്രസില്‍ ഒന്നും ശരിയായവിധത്തിലല്ല നടക്കുന്നതെന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. അതാണ് പാലക്കാട്ടും ചേലക്കരയിലും കാണുന്നത്. ഇടതുപക്ഷത്തിന് വ്യക്തമായൊരു പ്രത്യേയശാസ്ത്രമുണ്ട്, കൃത്യമായ രാഷ്ട്രീയമുണ്ട്, സര്‍വ്വോപരി മനുഷ്യരോടൊപ്പമാണ് നിലകൊള്ളുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
Follow us on :
Tags:
Please select your location.