Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുവൈറ്റിലെ തീപിടുത്തത്തിൽ മരണമടഞ്ഞ ബിനോയ് തോമസിന്റെ മകൻ ഇയാന്റെ പഠന ചിലവുകൾ പ്രവാസി സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി ഏറ്റെടുത്തു

30 Jun 2024 20:27 IST

MUKUNDAN

Share News :

ചാവക്കാട്:കുവൈറ്റിലെ തീപിടുത്തത്തിൽ മരണമടഞ്ഞ ബിനോയ് തോമസിന്റെ കുടുംബത്തിന് കേരള പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്.ബിനോയ് തോമസിന്റെ അഞ്ചുവയസ്സുള്ള മകൻ ഇയാന്റെ പഠന ചിലവുകൾ പ്രവാസി സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി ഏറ്റെടുത്തു.ചാവക്കാട് പ്രവാസി ക്ഷേമ സഹകരണ സംഘത്തിൽ നിക്ഷേപിച്ച മൂന്ന് ലക്ഷം രൂപയുടെ രേഖകൾ കുടുംബത്തിന് സിപിഐഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് കൈമാറി.കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ.വി.അബ്‌ദുൾ ഖാദർ,സിപിഎം ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ,ഗുരുവായൂർ നിയോജക മണ്ഡലം എംഎൽഎ എൻ.കെ.അക്ബർ,ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത്,എൽസി സെക്രട്ടറി പി.എസ്.അശോകൻ,കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി.കെ.കൃഷ്ണദാസ്,ജില്ലാ സെക്രട്ടറി എം.കെ.ശശിധരൻ,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ.ബി.മോഹനൻ,ഹബീബ് റഹ്മാൻ,സുരേഷ് ചന്ദ്രൻ,ശാലിനി രാമകൃഷ്ണൻ എന്നിവരും ഏരിയ പ്രസിഡന്റ്‌ അബ്‌ദുൾ റസാഖ്,ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര,ട്രഷറർ പി.എം.യഹിയ എന്നിവരും,ജില്ലാ കമ്മിറ്റി അംഗങ്ങളും,ഏരിയ കമ്മിറ്റി അംഗങ്ങളും,കൗൺസിലർ ഷാഹിന സലിം എന്നിവരും ചടങ്ങിൽ സന്നിഹിതരായി.






Follow us on :

More in Related News