Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Apr 2025 19:58 IST
Share News :
കൊക്കയാര്‍: കൊക്കയാര്‍ ഗ്രാമ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കും വികസനമുരടിപ്പിനുമെതിരെ കോണ്‍ഗ്രസ് കൊക്കയാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ വിചാരണയാത്രയും പഞ്ചായത്ത് ആഫീസ് മാര്‍ച്ചും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തില്‍ വികസന രംഗത്ത് വന്‍ പരാജയമാണ് ഉണ്ടാക്കിയത്.കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തില്‍ കഴിവുകേട് മൂലം ഒരുകോടി പത്തു ലക്ഷം രൂപ നഷ്ടപ്പെടുത്തി.ആശുപത്രി വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചെന്നുപറയുന്ന മൂന്നുകോടിയോളം രൂപ വെറുതെയായി.തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി റോഡ് കോണ്‍ക്രീറ്റിങ് ജോലികള്‍ എന്ന പദ്ധതിനിലച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു.ജില്ലാ ബ്ലോക് പഞ്ചായത്തംഗങ്ങളുടെ വികസന പദ്ധതികള്‍ പ്രഖ്യാപനങ്ങളലൊതുങ്ങിയിരിക്കുകയാണന്നും നേതാക്കള്‍ പറഞ്ഞു.ഇതിനെതിരെയാണ് ശക്തമായ സമരവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നത്,ഞായറാഴ്ച രാവിലെ 7.30ന് അഴങ്ങാട്ടില്‍ ജനകീയവിചാരണം യാത്ര ഡി.സി.സി.ജനറല്‍സെക്രട്ടറി അഡ്വ.സിറിയക് തോമസ് ഫ്ലാഗ് ഓഫ് ചെയ്യും.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങള്‍ പര്യടനം നടത്തി വൈകിട്ട് 5.30ന് ഏന്തയാര്‍ ഈസ്റ്റില്‍ സമാപന സമ്മേളനം എ.ഐ.സിസി.അംഗം അഡ്വ.ഇ.എം.ആഗസ്തി ഉദ്ഘാടനം ചെയ്യും തിങ്കളാഴ്ച രാവിലെ 10ന് നാരകംപുഴയില്‍ പ്രതിഷേധമാര്‍ച്ച് ഡി.സി.സി.മുന്‍ പ്രസിഡന്റ് അഡ്വ.ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്യും. 11ന് കൊക്കയാര്‍ പഞ്ചായത്ത് ആഫീ,സ് പടിക്കല്‍ ധര്‍ണ്ണ കെ.പി.സി.സി.ജനറല്‍ സെക്രട്ടറി റോയ് കെ പൗലോസ് ഉദ്ഘാടനം ചെയ്യും . സണ്ണി തുരുത്തിപ്പളളി അധ്യക്ഷത വഹിക്കും.
Follow us on :
More in Related News
Please select your location.