Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 21:31 IST
Share News :
കോതമംഗലം :
ദേശീയകർഷക ദിനമായ ഡിസംബർ 23 ന് അഖിലേന്ത്യാ കിസാൻസഭ 2025 ജനുവരി 5, 6, 7, 8 തീയതികളിൽ വടക്കൻ പറവൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംസ്ഥാനകമ്മറ്റിയുടെ ആഹ്വാനപ്രകാരം ഡിസംബർ 23 പതാകദിനമായി ആചരിച്ചു. കോതമംഗലം മണ്ഡലത്തിൽ എല്ലാ മേഖല കമ്മറ്റികളിലും പ്രാദേശീക സഭകളിലും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും പതാക ഉയർത്തിയും ആചരിച്ചു. കർഷ വിരുദ്ധ കേന്ദ്ര സർക്കാർ തീരുമാനങ്ങളെ സംബന്ധിച്ചും മണ്ണിനേയും ജലത്തേയും പരിസ്ഥിതിയേയും കൃഷിയേയും . കർഷകനേയും സംരക്ഷിക്കേണ്ട ആവശ്യകതെയെ കുറിച്ച് ബോധവൽക്കരണം നടത്തി. പുതു തലമുറക്ക് ജീവിക്കാൻ സാഹചര്യം നിലനിർത്തണമെന്നും സന്ദേശങ്ങൾ നൽകിയാണ് പതാക ദിനം കിസാൻ സഭ മണ്ഡലം കമ്മറ്റി ആചരിച്ചത്. കോതമംഗലം അച്യുതമേനോൻ സ്മാരക മന്ദിരത്തിന് മുന്നിൽ കിസാൻ സഭാ ജില്ലാ സെക്രട്ടറിയും മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇൻഡ്യാ ചെയർമാനുമായ ഇ കെ ശിവൻ പതാക ഉയർത്തി. വടാട്ടുപാറയിൽ സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും .കിസാൻ സഭ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ശാന്തമ്മ പയസ്സ് പതാക ഉയർത്തി. അടിവാട് ടൗണിൽ കിസാൻ സഭ ജില്ലാ എക്സിക്യൂട്ടിവ് അംഗവും മണ്ഡലം സെക്രട്ടറിയുമായ എം എസ്അലിയാർ പതാക ഉയർത്തി. നെല്ലിക്കുഴി ചെറുവട്ടൂരിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗീതാ രാജേന്ദ്രൻ പതാക ഉയർത്തി.
പുത്തൻകുരിശ് അള്ളുങ്കലിൽ മണ്ഡലം വൈസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ തോമാച്ചൻ ചാക്കോച്ചൻ പതാക ഉയർത്തി. നേര്യമംഗലത്ത് കിസാൻ സഭ
മണ്ഡലം കമ്മറ്റി അംഗം സി പി രാമൻ പതാക ഉയർത്തി. കുട്ടംമ്പുഴയിൽ കിസാൻ സഭ
മണ്ഡലം കമ്മറ്റി അംഗവും കുട്ടംമ്പുഴ സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോഡ് അംഗവുമായ കെ യു ആന്റണി പതാക ഉയർത്തി. തൃക്കാരിയൂരിൽ കിസാൻ സഭ
മണ്ഡലം ജോയിന്റ് സെക്രട്ടറി എം ജി സാബു പതാക ഉയർത്തി. വിവിധ പ്രദേശങ്ങളിൽ പ്രാദേശിക സഭ പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ ,
സി പി ഐ ലോക്കൽ സെക്രട്ടറിമാർ ,എ ഡി സി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.