Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതചാർജ്ജ് വർദ്ധനവ് കനത്ത പ്രഹരം - തോമസ് ഉണ്ണിയാടൻ

12 Dec 2024 19:02 IST

WILSON MECHERY

Share News :


ഇരിങ്ങാലക്കുട:

അന്യായമായ വൈദ്യുതിചാർജ്ജ് വർദ്ധനവിന്റെ പ്രഹരമേറ്റ് കേരളജനത പുളയുകയാണെന്ന് കേരളകോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. സർക്കാരിൻ്റെ പ്രഹരം കരണത്തും ഹൃദയത്തിലുമേറ്റ് ജനങ്ങൾ വേദനിക്കുന്നു. സർക്കാരിൻ്റെയും കെ.എസ്.ഇ.ബി യുടേയും കെടുകാര്യസ്ഥതയും ധൂർത്തും മൂലമുണ്ടായ സാമ്പത്തിക നഷ്‌ടം സാധാരണക്കാരന്റെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി. ഇതിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായ ജനമുന്നേറ്റം ഉണ്ടാകണമെന്ന് ഉണ്ണിയാടൻ അഭ്യർത്ഥിച്ചു.

കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകണ്ഡ‌ലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്‌തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു ഉണ്ണിയാടൻ. കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്‌ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ അദ്ധ്യ ക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, സംസ്ഥാന ജന റൽ സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ പി.ടി. ജോർജ്ജ്, സേതുമാ ധവൻ, സിജോയ് തോമസ്, ജോസ് ചെമ്പകശ്ശേരി, മാഗി വിൻസെൻ്റ്, അഡ്വ. ഷൈനി ജോജോ, ഫെനി എബിൻ വെള്ളാനിക്കാരൻ, ശിവരാമൻ കൊല്ലംപറ മ്പിൽ, അജിത സദാനന്ദൻ, തുഷാര ഷിജിൻ, ദീപക് അയ്യൻചിറ, ലാലു വിൻസെന്റ് പള്ളായി, എൻ.ഡി.പോൾ, ഫിലിപ്പ് ഓളാട്ടുപുറം, വിനോദ് ചേലൂ ക്കാരൻ, എബിൻ വെള്ളാനിക്കാരൻ, എം.എസ്. ശ്രീധരൻ, സതീഷ്.കെ, ബീന വാവച്ചൻ, സംഗീത ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News