Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദർശം പണയം വെക്കാനില്ല’; പി എം ശ്രീയി സി പി ഐ നിലപാടറിയിച്ച് ജനയുഗത്തിൽ ലേഖനം

29 Oct 2025 07:49 IST

Nikhil

Share News :

പി എം ശ്രീയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ നിലപാട് വ്യക്തമാക്കി മുഖപത്രമായ ജനയുഗത്തിൽ ലേഖനം. 

ഫണ്ട് നൽകില്ലെന്ന കേന്ദ്രനിലപാടിനോട് പോരടുന്നതിന് പകരം, കേന്ദ്ര ഫണ്ട് ലഭിക്കാൻ പദ്ധതി അനിവാര്യം എന്ന ചിന്താഗതി ഇടതുപക്ഷണങ്ങൾക്ക് തീർത്തും വിരുദ്ധമാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആദർശം പണയം വെയ്ക്കാനാകുമോ എന്നുമാണ് ലേഖനത്തിലെ ചോദ്യങ്ങൾ. സാമ്പത്തിക-രാഷ്ട്രീയ ആവശ്യങ്ങൾ തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിന് ഉണ്ടാകണം. പുന്നപ്ര-വയലാർ കാലത്തെ ടി വി തോമസ് – സർ സി പി ചർച്ചയും ഓർമിപ്പിച്ചുകൊണ്ടാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്റെ ലേഖനം.

പി എം ശ്രീ ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്. മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമമാണെന്നും സി പി ഐ യുടെ ഉറച്ച വിശ്വാസവും ലേഖനത്തിൽ കാണാം

Follow us on :

More in Related News