Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 13:50 IST
Share News :
ചാവക്കാട്:അംഗൻവാടി ജീവനക്കാരെ ദ്രോഹിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടി പ്രതിഷേധാർഹമാണെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി.വളരെ നല്ല രീതിയിൽ സേവനം നടത്തുന്ന അംഗൻവാടി ജീവനക്കാരെയും,ഹെൽപ്പർമാരെയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ദ്രോഹിക്കുകയാണ്.അംഗൻവാടി ജീവനക്കാർക്ക് കിട്ടുന്ന തുച്ഛമായ ഓണറേറിയം കേന്ദ്ര സംസ്ഥാന പഞ്ചായത്ത് വിഹിതമാണ്.മാസത്തിൽ ഒറ്റതവണയായി ലഭിക്കേണ്ട ഈ ഓണറേറിയം മൂന്ന് തവണയായിട്ടാണ് അംഗൻവാടി ജീവനക്കാർക്ക് ലഭിക്കുന്നത്.ജീവിത ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഓണറേറിയം വർദ്ധിപ്പിക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും മെച്ചപ്പെട്ട രീതിയിൽ വർദ്ധിപ്പിക്കാൻ സർക്കാറുകൾ ഇതുവരെ തയ്യാറായിട്ടില്ല.മാത്രമല്ല,തുക ഒന്നിച്ച് ലഭിക്കാത്തതിനാൽ പല അംഗൻവാടി ജീവനക്കാരുടെ കുടുംബവും പട്ടിണിയിലാണ്.വളരെ തുച്ഛമായ വേതനത്തിന് വലിയ രീതിയിൽ സേവനം നടത്തുന്ന അംഗൻവാടി ജീവനക്കാരുടെ ഓണറേറിയം ഉടൻ വർധിപ്പിക്കണമെന്നും,ഓണറേറിയം ഒറ്റത്തവണയായി നൽകണമെന്നും സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.