Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 20:42 IST
Share News :
പീരുമേട്:ഐക്യ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ
പോബ്സ് കമ്പനിയുടെ നെല്ലി മല എസ്റ്റേറ്റ് തൊഴിലാളികൾ പണി മുടക്കി.
മഞ്ഞുമല ഫാക്ടറിക്ക് മുമ്പിൽ
സൂപ്പർവൈസർമാർ അടക്കമുള്ള ജീവനക്കാരെ തടഞ്ഞു വെച്ചു കൊണ്ടായിരുന്നുസമരം.എസ്റ്റേറ്റ് തൊഴിലാളികൾക്ക് 16 ആഴ്ചയായി
ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച്കൊണ്ടാണ് പണിമുടക്കി സമരം നടത്തിയത്.
കഴിഞ്ഞ ഓണക്കാലത്ത് ശമ്പളം ലഭിക്കാതെ കഷ്ടപെട്ട തേയിലത്തോട്ടം തൊഴിലാളികൾക്ക്
വരും ദീപാവലി ദിനത്തിലും തങ്ങൾ പട്ടിണിയിലാകുമോ എന്ന ആശങ്കയിലാണ് . ഇതിൽ ഏറ്റവും ദുരിതത്തിൽ ആയ ഇതര സംസ്ഥാന തൊഴിലാളികളാണ് . പണിമുടക്കി സമരം ചെയ്തത് . ഐക്യ ട്രേഡ് യൂണിയൻ നേതൃത്വം നൽകിയ സമരത്തിൽ സി.ഐ.ടി.യു യൂണിയൻ ഭാരവാഹി റെനിൽ മാത്യു , എ .ടി .യു .സി യൂണിയൻ പ്രസിഡണ്ട് എ .എം ചന്ദ്രൻ,
എച്ച്. ആർ. പി യൂണിയൻ വൈസ് പ്രസിഡണ്ട് . വി .ജി ദിലീപ്,വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം .ഉദയസൂര്യൻ ,ആർ ഗണേശൻ , ആർ .രാംരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Please select your location.