Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനം കൈപ്പറമ്പിൽ പതാക ദിനമായി ആചരിച്ചു

09 Oct 2024 14:54 IST

- WILSON MECHERY

Share News :

തൃശ്ശൂർ :

കേരള കോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനം കൈപ്പറമ്പിൽ പതാക ദിനമായി ആചരിച്ചു.. മുണ്ടൂർ സെന്ററിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ടി പി സന്തോഷ് അധ്യക്ഷത വഹിച്ചു,ജന്മദിന സമ്മേളനത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുരിയാക്കോസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.. മുൻ മണ്ഡലം പ്രസിഡണ്ടും, വടക്കാഞ്ചേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായും, സീനിയർ നേതാവുമായ പി കെ ഔസഫ് പാർട്ടി പതാക ഉയർത്തി. കർഷക യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് സുനിലൻ കണ്ടിരിത്തി, കെടിയുസി ജില്ലാ സെക്രട്ടറി പിജി കൊച്ചു ദേവസി, കെ ടി യു സി ജില്ലാ സെക്രട്ടറി എം വി ജോസഫ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജോബി ആലപ്പാട്ട്, യൂത്ത് നിയോജകമണ്ഡലം സെക്രട്ടറി കെ ജെ ജോബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, പാർട്ടി നേതാക്കളായ എ വി ജോയ്, എ എൽ ആന്റണി, സജി മേക്കാട്ടുകുളം, എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News