Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Apr 2024 15:50 IST
Share News :
ലക്നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ ബിജെപി 150 സീറ്റിലൊതുങ്ങുമെന്ന് രാഹുൽ ഗാന്ധി.
നാധിപത്യവും ഭരണഘടനയും തകർക്കാൻ ശ്രമിക്കുന്നവരും ആ മൂല്യങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്നും എസ് പി അദ്ധ്യക്ഷൻ അഖിലേഷ് യാദവുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ അടിയൊഴുക്കുകൾ സജീവമാണെന്നും ബിജെപിക്ക് 150 സീറ്റുകൾ കടക്കാൻ സാധിക്കില്ലെന്നുമായിരുന്നു നീരാഹുൽ പറഞ്ഞത്.
കോൺഗ്രസ് 17 സീറ്റിൽ മാത്രം മത്സരിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടിയായി രാഹുൽ ഗാന്ധി പറഞ്ഞത് ഇങ്ങിനെ.
തങ്ങളുടെ സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്തുക എന്ന പൊതുവായ അജണ്ടയുണ്ടയാണുള്ളത് ഇരു നേതാക്കളും പറഞ്ഞു. തങ്ങൾക്ക് ശക്തിയുള്ള സീറ്റുകൾ പരസ്പരം വിട്ടുനൽകിക്കൊണ്ട് ഉത്തർപ്രദേശിൽ മത്സരിക്കുന്നത് ആ അജണ്ടയുടെ ഭാഗമാണെന്ന് യുപിയിലെ സീറ്റ് വിഭജന കരാർ പ്രകാരം കോൺഗ്രസ് 17 സീറ്റിലും എസ്പി 62 സീറ്റിലുമാണ് മത്സരിക്കുന്നത്. ടിഎംസിക്ക് ഒരു സീറ്റ് നൽകിയിട്ടുണ്ട്.
കോൺഗ്രസും സമാജ് വാദി പാർട്ടിയും തമ്മിലുള്ള സഖ്യത്തെ “ശക്തമായത്” എന്ന് വിളിച്ച രാഹുൽ രണ്ട് പാർട്ടികളും സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പറഞ്ഞു. ഇന്ത്യാ സഖ്യം ഗാസിയാബാദ് മുതൽ ഗാസിപൂർ വരെ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഗാസിയാബാദിൽ എസ്പിയുടെ പിന്തുണയോടെ കോൺഗ്രസാണ് മത്സരിക്കുന്നത്.
പ്രതിപക്ഷ പാർട്ടികൾക്കെതിരായ ബിജെപിയുടെ പരിവാർവാദ ആരോപണത്തെ കുറിച്ച് ഒരു കുടുംബാംഗത്തിനും ടിക്കറ്റ് നൽകില്ലെന്നും വോട്ടിനായി ഒരു പരിവാർവാലയോടും അപേക്ഷിക്കില്ലെന്നും ബിജെപിക്കാർ ഇന്ന് പ്രതിജ്ഞയെടുക്കണം എന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.
ഇലക്ടറൽ ബോണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട് ബിജെപിയെ ലക്ഷ്യമിട്ട അഖിലേഷ് യാദവ്, ഇലക്ടറൽ ബോണ്ട് ബിജെപിയെ തുറന്നുകാട്ടിയെന്നും ബിജെപി എല്ലാ അഴിമതിക്കാരുടെയും ഗോഡൗണായി മാറിയെന്നും പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കൽ പദ്ധതിയായി ഇലക്ടറൽ ബോണ്ടുകളെ വിശേഷിപ്പിച്ച രാഹുൽ, പദ്ധതിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വിശദീകരണങ്ങളൊന്നും തന്നെ അതിലെ അഴിമിതിക്കറ മാറ്റാൻ പോകുന്നില്ലെന്നും, പ്രധാനമന്ത്രി അഴിമതിയുടെ ചാമ്പ്യനാണെന്ന് രാജ്യത്തിനറിയാമെന്നും പറഞ്ഞു
Follow us on :
Tags:
Please select your location.