Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2024 22:19 IST
Share News :
കോഴിക്കോട്: വാർത്ത നൽകിയതിന്റെ പേരിൽ ‘മാധ്യമം’ ലേഖകൻ അനിരു അശോകനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ‘മാധ്യമം’ ജേണലിസ്റ്റ്സ് യൂണിയൻ (എം.ജെ.യു). കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷവാങ്ങി നൽകുകയും ചെയ്യേണ്ട നിയമപാലക സംവിധാനം കുറ്റങ്ങൾക്കുനേരെ വിരൽചൂണ്ടുന്നവരെ വേട്ടയാടാൻ ഇറങ്ങിപുറപ്പെടുന്നത് അംഗീകരിക്കാനാവില്ല.
പി.എസ്.സിയിലെ 65 ലക്ഷം ഉദ്യോഗാർഥികളുടെ ലോഗിൻ വിവരങ്ങൾ സൈബർ ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വിൽപനക്കുവെച്ചുവെന്ന സുപ്രധാന വാർത്തയാണ് അനിരു അശോകൻ പുറംലോകത്തെത്തിച്ചത്. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ ഇപ്പോൾ വാദിയെ പ്രതിയാക്കുന്ന നടപടിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സംഭവം വെളിച്ചത്തുകൊണ്ടുവന്ന റിപ്പോർട്ടറോട് വാർത്തയുടെ സ്രോതസ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ മൊബൈൽ ഫോൺ ഹാജരാക്കാനും നോട്ടീസ് നൽകി. ഇത് വാർത്ത ശേഖരിക്കാനുള്ള മാധ്യമങ്ങളുടെ അവകാശത്തെ ഹനിക്കുന്ന ഫാഷിസ്റ്റ് നടപടിയാണ്. വിഷയത്തിൽ മാധ്യമം ചീഫ് എഡിറ്റർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ പ്രാണവായുവായ മാധ്യമ സ്വതന്ത്ര്യത്തിനുനേരെ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന ഈ വെല്ലുവിളിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് എം.ജെ.യു തീരുമാനമെന്ന് പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി സുൽഹവും വാർത്താകുറിപ്പിൽ അറിയിച്ചു. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെയും ഇതര മാധ്യമ സ്ഥാപനങ്ങളുടെയും പിന്തുണ അഭ്യർഥിക്കുകയാണെന്നും യൂനിയൻ ഭാരവാഹികൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.