Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 14:33 IST
Share News :
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് നിലമ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും.
ഇതോടെ പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരം ഉറപ്പായി. യു ഡി എഫിലെ
ആര്യാടൻ ഷൌക്കത്തിനെയാണ് എം സ്വരാജ് നേരിടുക.
നാട്ടുകാരായ സ്ഥാനാർത്ഥികൾ തമ്മിൽ തീപാറുന്ന രാഷ്ട്രീയ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങി
യിരിക്കുന്നത്.പതിനാലാം കേരള നിയമസഭയിൽ തൃപ്പൂണിത്തറയിൽ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. എസ് എഫ് ഐ യിലൂടെയാണ് എം സ്വരാജ് രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. എസ് എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡി വൈഎഫ് ഐ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി, കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാൻ എന്നീ നിലകളിലും 46 കാരനായ സ്വരാജ് പ്രവർത്തിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.