Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചേലക്കരയില്‍ സംഘര്‍ഷം.

02 Nov 2024 07:42 IST

Enlight News Desk

Share News :

പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരെ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിന് കാരണമായത്

ചേലക്കര : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചേലക്കരയില്‍ സംഘര്‍ഷം. സി പി എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെറുതുരുത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇരു മുന്നണികളും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ചേലക്കര മണ്ഡലത്തില്‍ 28 വര്‍ഷമായി വികസന മുരടിപ്പെന്നാരോപിച്ച് 28 മിനിറ്റ് തലകുത്തി നിന്ന് യൂത്ത് കോണ്‍ഗ്രസ് ചെറുതുരുത്തിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പരിപാടിക്ക് അനുമതിയില്ലെന്നു ചൂണ്ടിക്കാണിച്ച് വള്ളത്തോൾനഗർ പഞ്ചായത്ത് പരിപാടി തടഞ്ഞു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. ഇരുവിഭാഗത്തിലെയും നാലുപേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ചെറുതുരുത്തി പോലീസ് സ്റ്റേഷൻ യുഡിഎഫ് ഉപരോധിച്ചു. പ്രതിഷേധവുമായി സിപിഐഎമ്മും തെരുവിലിറങ്ങി. പോലീസ് സ്റ്റേഷനു മുന്നിലെത്തിയതോടെ ഇരുഭാഗവും വീണ്ടും ഏറ്റുമുട്ടി. പ്രവർത്തകരെ മർദ്ദിച്ച ചെറുതുരുത്തി എസ്എച്ചഓയെ ചുമതലകളിൽ നിന്നും മാറ്റണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. നടപടി എടുക്കുമെന്ന കുന്നംകുളം എസിപിയുടെ ഉറപ്പിലാണ്പ്രതിഷേധം അവസാനിപ്പിച്ചത്.

Follow us on :

More in Related News