Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 16:32 IST
Share News :
ചാവക്കാട്:നഗരസഭയിലുള്ള പൂക്കുളം അശാസ്ത്രീയ നിർമ്മാണ പരാജയത്തിനെതിരെയും,1999-ൽ പ്രവർത്തനം തുടങ്ങി ഇതുവരെ ഒരു കോടി മുപ്പത്തിനാലു ലക്ഷം രൂപ പാഴ് ചെലവ് ചെയ്ത് ലക്ഷ്യം കാണാത്തതിലും ചാവക്കാട് നഗരസഭ 11-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.നഗരസഭ മുൻ വൈസ് ചെയർമാൻ ഇ.ജെ.ജോസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം നിർവഹിച്ചു.സുരേഷ് പൊന്നരാശ്ശേരി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രതിപക്ഷ നേതാവ് കെ.വി.സത്താർ പദ്ധതിയെക്കുറിച്ചും അത് പരാജയപ്പെടുവാനുള്ള കാരണങ്ങളും വിശദീകരിച്ചു.വളരെ അശാസ്ത്രീയവും നിരുത്തരവാദപരവുമാണെന്ന് അദ്ദേഹം വിശദീകരിച്ചു.തുടർന്ന് വിജിലൻസ് ഡിപ്പാർട്ട്മെന്റിലേക്കും ജില്ലാ കളക്ടർക്കും പരാതി നല്കുവാൻ ഒപ്പുശേഖരണം നടത്തി.വാർഡ് പ്രസിഡന്റ് അഫ്സൽ കിക്കിരിമുട്ടം നന്ദി പറഞ്ഞു.പ്രവർത്തകരായ അയ്യൂബ് കിക്കിരി മുട്ടം,കെ.വി.ഷംസുദീൻ,അമീർ,അനീർ,മനോഹരൻ എന്നിവർ പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.