Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 21:15 IST
Share News :
മേപ്പയൂർ:സമൂഹത്തിൽ ജനാധിപത്യ വിരുദ്ധതയും,അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത് മനുഷ്യരെ ചേർത്ത് പിടിക്കാൻ വിഭാഗീയതകൾക്കതീതമായ സാംസ്ക്കാരിക ഇടപെടലുകൾ അനിവാര്യമാണെന്ന് മുൻ എം.എൽ.എ അഡ്വ:കെ.എൻ.എ ഖാദർ അഭിപ്രായപ്പെട്ടു.
മുമ്പെങ്ങുമില്ലാത്ത വിധം വിഭാഗീയ ചിന്തകൾ വ്യാപകമാവുന്നതും മനുഷ്യർക്ക് പരസ്പരം സംശയത്തോടെ ജീവിക്കേണ്ടി വരുന്ന സാഹചര്യം സംജാതമാവുന്നതും അങ്ങേയറ്റം ആശങ്കയുണർത്തുന്ന കാര്യമാണ്.നിരന്തരമായ സാംസ്കാരിക ഇടപെടലുകളിലൂടെ മാത്രമെ ഇത്തരം സാമൂഹിക തിൻമകളെ പ്രതിരോധിക്കാനാകൂ
വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രീൻസ് മേപ്പയൂർ സംഘടിപ്പിച്ച സാംസ്കാരികം'25 മേപ്പയൂർ ബസ് സ്റ്റാന്റ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രീൻസ് പ്രസിഡണ്ട് എ.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു.മുൻ പി.എസ്.സി മെമ്പർ ടി.ടി.ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി.പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ഗ്രീൻസ് സപ്ലിമെന്റ് മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഇ.അശോകന് നൽകി പ്രകാശനം ചെയ്തു.സംസ്ഥാന
സർക്കാറിൻ്റെ മികവഴക് പുരസ്‌കാരം നേടിയ വി.കെ. ബിൻസി ടീച്ചറെയും,ശാരീരിക പരിമിതികൾക്കിടയിലും ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകൾ നടത്തുന്ന ബാസിത്ത് എൻ.വി യെയും ചടങ്ങിൽ അനുമോദിച്ചു.ഗ്രീൻസ് ടാലന്റ് ഹണ്ട് വിജയികൾക്കുള്ള ക്യാഷ് അവാർഡും,മേപ്പയൂർ പഞ്ചായത്തിൽ നിന്നും ഇത്തവണ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്കും പഞ്ചായത്തിൽ നിന്നുള്ള എൽ.എസ്.എസ്, യു.എസ്.എസ്,എൻ.എം.എം.എസ് ജേതാക്കൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും ചടങ്ങിൽ ഉപഹാരം നല്കി.ഗ്രീൻസ് ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ്,ട്രഷറർ കെ.പി അബ്ദുറഹിമാൻ,
ഡയരക്ടർമാരായ എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ,
വി.മുജീബ്,കെ.എം.കുഞ്ഞമ്മദ് മദനി,അൻവർ കുന്നങ്ങാത്ത്,കെ.പി. മൊയ്തീൻ,കെ.കെ. അബ്ദുൽ ജലീൽ, ടി.പി.ഷാഹിദ് ,അജ്നാസ് കാരയിൽ,എം.കെ ഫസലുറഹ്‌മാൻ,
വി.വി. നസ്റുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.