Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2024 20:06 IST
Share News :
കോടശ്ശേരി:
കോടശ്ശേരി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർ,ഹെൽപ്പർ നിയമനത്തിൽ സ്വജനപക്ഷപാതം ഉണ്ടെന്ന് എൽഡിഎഫ്.ഇതിൽ പ്രതിഷേധിച്ചു ഇടതുപക്ഷ വാർഡുമെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു .ഈ വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടപ്പോൾ പഞ്ചായത്ത് പ്രസിഡൻ്റ് മൗനം പാലിക്കുകയാണ് ഉണ്ടായതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ 'മക്കളെയും മരുമകളെയും തിരുകി കയറ്റിയ നടപടിയെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചതൊന്നും എൽഡിഎഫ് ആരോപിച്ചു .
എന്നാൽ ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള ക്രമക്കേടും സ്വജനപക്ഷപാതവും നടന്നിട്ടില്ലെന്ന് കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ജയിംസ് പറഞ്ഞു.സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് എല്ലാ നിയമങ്ങളും നടത്തിയത്. അതുകൊണ്ടുതന്നെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണ്. ഈ വിഷയത്തിൽ ഏത് വിധത്തിലുള്ള അന്വേഷണവും നേരിടാൻ തയ്യാറാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
ഇടതുപക്ഷ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ സമരം CPIM ഏരിയ സെക്രട്ടറി K S അശോകൻ ഉദ്ഘാടനം ചെയ്തു പാർലമെൻ്റെറി പാർട്ടി ലീഡർ E A ജയതിലകൻ അദ്ധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ T R ബാബു സ്വാഗതം ആശംസിച്ചു മുൻ പഞ്ചായത്ത് പ്രസിഡൻ്റ് C k ശശി അഭിവാദ്യം ചെയ്തു വാർഡ് മെമ്പർമാരായ ഉഷ ശശിധരൻ., ശകുന്തള വത്സൻ,P C നിഖിൽ ', സജിത ഷാജു,ദീപ പോളി, വി ജെ വില്യംസ് , CPIM കുറ്റിച്ചിറ ലോക്കൽ സെക്രട്ടറി ടോമി കളമ്പാടൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.