Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് തോൽവി ഭയം കൊണ്ട് ഒളിച്ചോടുന്നു; അമിത് ഷാ

01 Jun 2024 11:31 IST

Enlight News Desk

Share News :

ന്യൂ ഡൽഹി: ടെലിവിഷൻ ചാനലുകളിൽ ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

കോൺ​ഗ്രസ്സിന് യതാർത്ഥ സാഹചര്യം അറിയാം.

 തിരഞ്ഞെടുപ്പിൽ മുഴുവൻ തങ്ങൾ ഭൂരിപക്ഷം നേടുമെന്ന് അവർ പ്രചാരണം നടത്തി. പക്ഷേ വരാനിരിക്കുന്ന എക്സിറ്റ് പോളുകളിൽ അത് അവരുടെ വൻ പരാജയമായിരിക്കും. അത് കൊണ്ടാണ് അവർക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കാത്തത്.

 അവർ മുഴുവൻ എക്സിറ്റ് പോൾ പ്രവചനങ്ങളും ബഹിഷ്കരിക്കുകയാണ്. അമിത് ഷാ പറഞ്ഞു.

എക്‌സിറ്റ് പോളുകൾ വളരെക്കാലമായി നടക്കുന്നുണ്ട്. എന്നാൽ ഇത്തവണ,തോൽവി കാരണം, അവർക്ക് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. അതിനാലാണ് അവർ ബഹിഷ്‌കരിക്കുന്നത്. രാഹുൽ ഗാന്ധി കോൺഗ്രസിൻ്റെ ചുമതലയേറ്റതിനാൽ അവർ നിഷേധ മനോഭാവത്തിലാണ്. അദ്ദേഹം പറഞ്ഞു

Follow us on :

More in Related News