Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൻഷൻ മസ്റ്ററിംഗ്,എൽപിജി മസ്റ്ററിംഗ് സംവിധാനം വാർഡ് തലത്തിൽ നടത്തുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന്..

04 Jul 2024 19:08 IST

MUKUNDAN

Share News :

ചാവക്കാട്:പെൻഷൻ മസ്റ്ററിംഗ്,എൽപിജി മസ്റ്ററിംഗ് എന്നിവ വാർഡ് തലത്തിൽ നടത്തുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള പെൻഷൻ മസ്റ്റ്റിങ്,എൽപിജി മസ്റ്റ്റിംഗ് എന്നിവ ജനങ്ങൾക്ക് സൗകര്യപ്രദമായിട്ടുള്ള തരത്തിൽ ആക്കണം.നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും അക്ഷയ കേന്ദ്രത്തിന് മുന്നിലും,ഗ്യാസ് ഏജൻസികളുടെ മുമ്പിലും ക്യൂ നിൽക്കുന്നത്.വാർദ്ധക്യം മൂലം അസുഖമുള്ളവരും,മാരകമായിട്ടുള്ള അസുഖമുള്ള വരും,ഭിന്നശേഷിക്കാർ ആയിട്ടുള്ള ആളുകളും ഈ കൂട്ടത്തിൽ ഉണ്ട്.മണിക്കൂറുകളോളം ക്യൂ നിന്ന് നെറ്റിന്റെ തകരാർ മൂലം പല ആളുകളും തിരിച്ചുപോകുന്ന അവസ്ഥയിലാണ്.പല പ്രായമുള്ള ആളുകളും,ക്യൂവിൽ തലചുറ്റി വീഴുന്ന അവസ്ഥയിലും ആണ്.സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരത്തിലുള്ള മസ്റ്ററിംഗ് സംവിധാനം ഒഴിവാക്കി വാർഡ് തലത്തിൽ മസ്റ്ററിംഗ് സംവിധാനം നടത്തുന്നതിന് വേണ്ട നടപടി കേന്ദ്ര,സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.


Follow us on :

More in Related News