Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിഐടിയു ചാലക്കുടി മേഖലാ കമ്മിറ്റി ചാലക്കുടിയിൽ ആഹ്ലാദപ്രകടനവും പായസവിതരണവും നടത്തി

27 Jun 2024 14:01 IST

WILSON MECHERY

Share News :

ചാലക്കുടി:

ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു ചാലക്കുടി മേഖലാ കമ്മിറ്റി ചാലക്കുടിയിൽ ആഹ്ലാദപ്രകടനവും പായസവിതരണവും നടത്തി.മൂന്നുമാസത്തോളമായി ഗതാഗത മന്ത്രി ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കരി നിയമങ്ങളിൽ പ്രതിഷേധിച്ചു സമരം ചെയ്യുന്ന സിഐടി യൂ സംസ്ഥാന നേതൃത്വവുമായി ആലോചിച്ചു പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂൺ 10 മുതൽ സെക്രട്ടറിയേറ്റിന്റെ മുന്നിൽ അനിശ്ചിതകാല ധർണാ സമരം നടത്തിവരികയാണ്. സമരം 15 ദിവസം പിന്നിടുന്നതിന്റെ ഭാഗമായി മോട്ടോർ കോൺഫെഡറേഷന്റെ സംസ്ഥാന പ്രസിഡണ്ടും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ അസംബ്ലിയിൽ സബ്മിഷൻ അവതരിപ്പിക്കുകയും, തുടർന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ ചർച്ചയ്ക്ക് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ, മോട്ടോർ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, യൂണിയൻ ജനറൽ സെക്രട്ടറി സി ടി അനിൽ, തുടങ്ങി സംസ്ഥാന നേതാക്കൾ പങ്കെടുത്ത ചർച്ചയിൽ യൂണിയൻ ആവശ്യപ്പെട്ട നാല് കാര്യങ്ങളും അംഗീകരിച്ച് നൽകുകയുണ്ടായി., തുടർന്ന് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റി യോഗം കൂടുകയും സമരം താൽകാലിക മായി പിൻവലിക്കുകയാണ് ഉണ്ടായത്.തുടർന്ന് ഗതാഗത വകുപ്പ് ഇന്നലെ തന്നെ അടിയന്തരമായി ഓർഡർ ഇറക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സിഐടിയു യൂണിയന്റെ നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനവും, പായസം വിതരണവും നടത്തിയത്. യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി . ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു യൂണിയൻ നേതാക്കളായ, അഖില്‍ ഇല്ലിക്കൽ, ജില്ലാ ജോയിൻ സെക്രട്ടറി സുമി പി ബി, അനന്തപത്മനാഭൻ, അരുൺ പോൾ, ക്രിമിലിൻ വീനസ്, അജിത്ത്, ജിതിൻ പി ജി എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News