Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 20:10 IST
Share News :
ചേളാരി : മൂന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡിലേക്ക് (വെള്ളായിപ്പാടം) നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ എൽ ഡിഎഫ് സ്ഥാനാർത്ഥി വാക്കലാരി സുജിത വിനോദ് നാമനിർദ്ദേശ പത്രിക നൽകി. റിട്ടേണിംഗ് ഓഫീസറായ മൂന്നിയൂർ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി പി കെ സന്തോഷ് മുമ്പാകെയാണ് പത്രിക നൽകിയത്.
തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി മധു, കൺവീനർ മത്തായി യോഹന്നാൻ, എം കൃഷ്ണൻ, വി കെ ബഷീർ, നെച്ചിക്കാട് പുഷ്പ, പി വി അബ്ദുൾ വാഹിദ്, ടി പി നന്ദനൻ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം
ഉണ്ടായിരുന്നു. വ്യാഴാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാനുള്ള അവസാന ദിവസം. ഈ മാസം 30 നാണ് തിരഞ്ഞെടുപ്പ്. ഇടതുപക്ഷാംഗമായിരുന്ന ബിന്ദു ഗണേശൻ്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി ടി പി സുഹ്റാബിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
Follow us on :
Tags:
Please select your location.