Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് വായ് മൂടി കെട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു

14 Jan 2026 13:07 IST

MUKUNDAN

Share News :

ചാവക്കാട്:ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി.അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക,അഭിഭാഷക ക്ഷേമനിധി 30 ലക്ഷമായി ഉയർത്തുക,അഭിഭാഷകർക്ക് പെൻഷൻ സ്കീം നടപ്പാക്കുക,അഭിഭാഷക ക്ഷേമനിധി തട്ടിപ്പിൽ പങ്കാളികളായവർ എല്ലാവരെയും പ്രതികളാക്കുക,ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് ഏർപ്പെടുത്തുക,അന്യായമായി വർദ്ധിപ്പിച്ച കോർട്ട് ഫീ പിൻവലിക്കുക തുടങ്ങിയ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ചാവക്കാട് കോടതി കോംപ്ലക്സിൽ പ്രതിഷേധം നടത്തിയത്.ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് യൂണിറ്റ് പ്രസിഡന്റ് അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.അഭിഭാഷകരായ സ്റ്റോബി ജോസ്,ഫ്രെഡി പയസ്,ബിജു വലിയപറമ്പിൽ,ഷൈൻ മനയിൽ,ഫരീദാബാനു,ഫിർദൗസിയ,സി.വി.വിജയൻ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News